Advertisment

സൗദി 'നിയോം മെഗാസിറ്റി'യിൽ ലുലു ഗ്രൂപ്പ് 500 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തും

New Update

തബൂക്:  സൗദി അറേബ്യയുടെ "വിഷൻ 2030 " പ്രകാരം അതിനൂതന മാനങ്ങളോടെയും ലോകോത്തര നിലവാരത്തോടെയും സാക്ഷാത്കൃതമാകാനിരിക്കുന്ന "നിയോം മെഗാസിറ്റി"യിൽ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി പറഞ്ഞു.

Advertisment

അഞ്ഞൂറ് ബില്യൺ ഡോളറിന്റെ നിക്ഷേപമായിരിക്കും നിയോം മെഗാ സിറ്റി - ഇക്കണോമിക് സോൺ പദ്ധ്വതികളിൽ ലുലുവിന്റേത്. ഇതുസംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണെന്നും യൂസുഫലി തുടർന്നു. സൗദി അറേബ്യയുടെ "വിഷൻ 2030 " പ്രകാരം രാജ്യത്ത് വമ്പിച്ച നിക്ഷേപ സാധ്യതകളാണ് തുറന്ന് തന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

publive-image

വടക്കു പടിഞ്ഞാറൻ പ്രദേശത്തെ ചരിത്രപ്രധാന നഗരമായ തബൂക്കിൽ ആരംഭിച്ച ലുലുവിന്റെ സൗദിയിലെ പതിനാലാമത്തേയും ആഗോള തലത്തിലെ നൂറ്റി അമ്പതിനാലാമത്തേയും ശാഖയുടെ ഉദ്ഘാടന വേളയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ. കിംഗ് ഫൈസൽ റോഡിലെ തബൂക് പാർക് മാളിൽ 1.45 ലക്ഷം ചതുരശ്ര അടി ഏരിയയിൽ പ്രവർത്തിക്കുന്ന ലുലു തബൂക് ശാഖ ചൊവാഴ്ച കാലത്തു തബൂക് മേയർ എഞ്ചി. ഫാരിസ് അൽസർഹാനി നാടമുറിച്ചു ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ തബൂക് ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ സാദ് അലി ഔദ അൽഅസീരി ഉൾപ്പെടെ പ്രവിശ്യയിലെ ഉന്നത സൗദി വ്യക്തിത്വങ്ങളും ഇന്ത്യൻ - ഇതര പ്രവാസി സമൂഹ പ്രതിനിധികളും സന്നിഹിതരായിരുന്നു. ലോകോത്തര ഷോപ്പിംഗ് അനുഭവം സൗദിയിലെങ്ങുമുള്ള ഉപഭോക്താക്കൾക്ക് സാധ്യമാക്കുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകൾ തുറക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി പ്രസ്താവിച്ചു.

publive-image

ഇതിനകം പതിനാലു ഹൈപ്പർമാർകെറ്റുകളും എട്ട് ആരാംകോ കംമിഷ്യറികലുമുള്ള ലുലു സൗദി അറേബ്യയിൽ സ്വദേശികളുടെയും പ്രവാസി സമൂഹങ്ങളുടെയും വിശ്വാസ്യത കൈവരിച്ചു കഴിഞ്ഞതായും ചെയർമാൻ അവകാശപ്പെട്ടു. പുത്തൻ കാഴ്ചാടുകളിലൂടെ മുന്നോട്ട് ഗമിക്കുന്ന സൗദി അറേബ്യയിൽ വമ്പിച്ച നിക്ഷേപ സാധ്യതകളാണ് സംജാതമായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയോം മെഗാസിറ്റിയിലേതുൾപ്പെടെ വമ്പിച്ച നിക്ഷേപ പദ്ധ്വതികളാണ് ലുലു ഗ്രൂപ്പിന് സൗദിയിൽ ലക്ഷ്യമാക്കുന്നത്. ഇതിനകമുള്ള ലുലുവിന്റെ സൗദിയിലെ ഒരു ബില്യൺ റിയാൽ നിക്ഷേപത്തിന് പുറമെ 2020 നകം മൊത്തം ഒരു ബില്യൺ റിയാൽ മുതൽ മുടക്കിലുള്ള പതിനഞ്ചു ഹൈപ്പർമാർക്കറ്റുകളാണ് ലുലു ആരംഭിക്കാനിരിക്കുന്നത്. ഇതിനകം തുറന്ന രണ്ടും ഈ വർഷാന്ത്യത്തോടെ തുടങ്ങാനിരിക്കുന്ന മൂന്നും ഷോപ്പുകൾ ഇതിൽ പെടുന്നു.

publive-image

കിംഗ് അബ്ദുല്ല ഇക്കോണോമിൿ സിറ്റിയിൽ ഒരു മില്യൺ സ്‌ക്വയർ അടി പ്രദേശത്തു ഉദ്യേശിക്കുന്ന ഹോൾസെയിൽ & ലോജിസ്റ്റിക്സ് സെന്ററും ലുലുവിന്റെ സൗദിയിൽ ഉദ്യേശിക്കുന്ന നിക്ഷേപ പദ്ധ്വതികളിൽ പെടുന്നു. ഇതിനു ഇരുനൂറ് മില്യൺ റിയാലാണ് മുതലിറക്ക് കാണുന്നത്. ഉദ്ഘാന ചടങ്ങുകളിൽ ലുലു സി ഇ ഒ സൈഫി രൂപവാല. എക്സിക്യൂട്ടിവ്‌ ഡയറക്ടർ അഷ്‌റഫലി, സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് എന്നിവയും സന്നിഹിതരായി.

Advertisment