Advertisment

ജിദ്ദയിൽ "മലയാളം സാംസ്കാരിക വേദി" പിറക്കുന്നു, അരങ്ങേറ്റമായി "പൂരം", പ്രഖ്യാപനം ശനിയാഴ്ച

New Update

ജിദ്ദ: പ്രവാസികളുടെ പുത്തൻ തലമുറയിൽ മലയാള ഭാഷയിലുള്ള പ്രാവീണ്യവും മലയാണ്മയോടുള്ള അഭിനിവേശവും വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജിദ്ദയിൽ "മലയാളം സാംസ്കാരിക വേദി" പ്രവർത്തനം തുടങ്ങുന്നു.

Advertisment

publive-image

ആദ്യ പരിപാടിയായി അരങ്ങേറുന്നത് മലയാളിത്വത്തിന്റെ പര്യായമായ "പൂരം". ഇത് സംബന്ധിച്ച പ്രഖ്യാപനത്തിനായി ശനിയാഴ്ച സഫയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ മലയാള സാംസ്കാരികതയെ താലോലിക്കുന്നവർ സംഗമിക്കും.

ഫെബ്രുവരി 6 നാണ് കേരള കാർണിവൽ സാംസ്കാരികോത്സവം "|പൂരം 2020" ജിദ്ദയിൽ അരങ്ങേറുക. വിവിധ കലാമാസരങ്ങളും സംഗീത സാംസ്‌കാരിക വിരുന്നും പൂരത്തെ അവിസ്മരണീയമാക്കും. " പുരം 2020 " ഒരു ചരിത്ര സംഭവമാക്കാനുള്ള കൊണ്ടുപിടിച്ച പ്രയത്നത്തിലാണ് അണിയറയിലുള്ളവർ.

publive-image

മലയാളം സാംസ്കാരിക വേദിയുടെ രൂപവത്കരണവും ആദ്യ പരിപാടിയും സംബന്ധിച്ച ശനിയാഴ്ചയിലെ ഔദ്യോഗിക പ്രഖ്യാപന സമ്മേളനത്തിൽ ജിദ്ദയിലെ പൗര പ്രമുഖരും കലാ സാംസ്കാരിക വ്യക്തിത്വങ്ങളും സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകരിൽ ഒരാളായ നാസർ വെളിയംകോട് വിവരിച്ചു.

Advertisment