Advertisment

പത്തനംതിട്ട ജില്ലാ ബാലജനസഖ്യം പഠനയാത്ര നടത്തി

New Update

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമ (പി ജെ എസ്) ത്തിന്റെ ബാലജനവിഭാഗമായ പിജെബിഎസ്സിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ പഠനത്തിനുവേണ്ടി സാനായ ഇന്ഡസ്ട്രിയല്‍ ഏരിയയയിലെ സഡാഫ്ക്കോ കമ്പനിയുടെ മില്‍ക്ക്, ഐസ്ക്രീം പ്രൊഡക്ഷന്‍ ഏരിയകളും, പ്ലാന്റും സന്ദര്‍ശിച്ചു.

Advertisment

publive-image

വിശദമായ രീതിയില്‍ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കുകയും വേണ്ട അറിവുകള്‍ ശേഖരിക്കുകയും ചെയ്തു. കമ്പനിയുടെ പ്രൊഡക്ഷന്‍, ക്വളിറ്റി വിഭാഗത്തിലെ വിദഗ്ദര്‍ ക്ലാസുകള്‍ എടുക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു.

പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ്‌ നൗഷാദ്അടൂര്‍ , മാത്യുതോമസ്‌. എബി കെ ചെറിയാന്‍ മാത്തൂര്‍, ജയന്‍ നായര്‍ , മനോജ്‌ മാത്യു അടൂര്‍, ആരോണ്‍ ഷിബു, നിഷാ ഷിബു എന്നിവര്‍ പഠന യാത്രയ്ക്ക് നേത്രുതം നല്‍കി.

Advertisment