Advertisment

പ്രവാസികൾക്ക് ബന്ധുക്കളെ ഉംറയ്ക്ക് കൊണ്ടുവരാം: നൂതന കാൽവെയ്പുകളുമായി സൗദി

New Update

ജിദ്ദ:  സൗദി അറേബ്യയിൽ നിയമാനുസൃത താമസരേഖ കൈവശമുള്ള പ്രവാസികൾക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളെ ഏജൻസി മുഖേനയല്ലാതെ നേരിട്ട് വിശുദ്ധ ഉംറ കർമം നിർവഹിക്കാൻ കൊണ്ടുവരാനുള്ള സൗകര്യം പണിപ്പുരയിൽ ഒരുങ്ങുന്നു. വിശദ വിവരങ്ങൾ പുറത്തു വന്നു കഴിഞ്ഞിട്ടില്ലാത്ത "ഉംറത്തുൽ മുളീഫ്" (ഗസ്റ്റ് ഉംറ) പദ്ധതി പ്രകാരമാണ് ഇത്.

Advertisment

ഗസ്റ്റ് ഉംറയ്ക്കുള്ള ഉന്നത കേന്ദ്രങ്ങളുടെ അനുമതി ലഭിച്ചു കഴിഞ്ഞതായി ഹജ്, ഉംറ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽവസാൻ വെളിപ്പെടുത്തി.

publive-image

പ്രവാസികളുടെ താമസ രേഖ (ഇഖാമ) പോലെ സൗദി പൗരന്മാർക്ക് അവരുടെ സിവിൽ സ്റ്റാറ്റസ് രേഖ (ബതാഖ) ഉപയോഗിച്ചും വിദേശികളെ ഗസ്റ്റുകളായി ഉംറയ്‌ക്കു കൊണ്ടുവരാൻ അനുവാദമുണ്ടാകും. മൂന്നു മുതൽ അഞ്ചു വരെ വിസകളാണ് ഇത് പ്രകാരം അനുവദിക്കുക.

വര്‍ഷത്തില്‍ മൂന്ന് തവണ ഇങ്ങനെ ആളുകളെ കൊണ്ട് വരാന്‍ സാധിക്കും. ഗസ്റ്റ് ഉംറ വിസയിൽ സൗദിയിലെത്തുന്നവർ തിരിച്ച്‌ പോകും വരെ അവരുടെ യാത്ര, താമസം, ഭക്ഷണം, സൗദിയിൽ നിന്നുള്ള മടക്കം എന്നിവയെല്ലാം അവരുടെ ആതിഥേയന്റെ ഉത്തരവാദിത്തത്തിലായിരിക്കും.

പുതിയ ആശയം നടപ്പിലാവുന്നതോടെ, സർവീസ് സ്ഥാപനങ്ങൾ മുഖേന മാത്രം നടപ്പുള്ള ഉംറ വിസ ചരിത്രമാകും. ഗസ്റ്റ് ഉംറ പദ്ധ്വതി നടപ്പാവുന്നതോടെ വർഷത്തിൽ 18 ലക്ഷം ഉംറ തീർത്ഥാടകരെ രാജ്യത്ത് എത്തിക്കാനാകുമെന്നാണ്‌ ആതിഥേയ രാഷ്ട്രത്തിന്റെ കണക്കുകൂട്ടൽ. സൗദി അറേബ്യയുടെ അഭിമാന വിഷൻ 2030 പദ്ധതിപ്രകാരം പ്രതിവർഷം മൂന്ന് കോടി തീർത്ഥാടകരെ പുണ്യകർമത്തിന് എത്തിക്കുകയെന്നതാണ് ലക്‌ഷ്യം. കഴിഞ്ഞ വർഷം വിദേശങ്ങളിൽനിന്ന് 65 ലക്ഷത്തോളം ഉംറ തീർഥാടകരാണ് എത്തിയത്.

തീർത്ഥാടന വിസയുടെ കാര്യത്തിൽ പൊളിച്ചെഴുത്താണ് സൗദി നടപ്പിലാക്കുന്നത്. സൗദി അറബ്യയിലൂടെ രാജ്യത്തിന്റെ ഔദ്യോഗിക വാഹകരായ സൗദിയ എയർലൈൻസ് വഴി സഞ്ചരിക്കുന്ന ട്രാൻസിറ്റ് ട്രാൻസിറ്റ്‌ യാത്രക്കാർക്ക്‌ ഇവിടെയിറങ്ങി ഉംറ നിർവഹിക്കാൻ അനുവദിക്കുന്ന നീക്കവും പരിഗണനയിലുണ്ട്‌.

നേരത്തെ ലഭിച്ച ഉംറ വിസയിൽ രണ്ടാമതും അഞ്ചു ദിവസത്തേക്ക് വിദേശ ഉംറ തീർഥാടകർക്ക് രാജ്യത്തേക്ക് പ്രവേശനം നൽകുന്ന കാര്യവും ഹജ്, ഉംറ മന്ത്രാലയം പഠിക്കുന്നുണ്ടെന്ന് ഡോ. അബ്ദുൽ അസീസ് അൽവസാൻ സൂചിപ്പിച്ചു.

publive-image

വിദേശങ്ങളിൽനിന്ന് പുണ്യഭൂമിയിലെത്തുന്ന ഉംറ തീർഥാടകരുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും ഓൺലൈൻ വഴി പൂർത്തിയാക്കുന്ന ഉംറ ഓൺലൈൻ പദ്ധതി അടുത്ത വർഷത്തെ ഉംറ സീസൺ മുതൽ ആരംഭിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായാണ് വിവരം.

വിദേശ തീർത്ഥാടകർക്ക്‌ വിസ ലഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്നതോടൊപ്പം പുതുതായി നടപ്പിലാക്കിയ 'മഖാം' പോർട്ടൽ വഴിൽ നേരിട്ട്‌ ഉംറയ്ക്ക് ഇലക്ട്രോണിക്‌ വിസ എടുക്കുന്നതിനും‌ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. സൗദിയിലെ ഉംറ കമ്പനികൾ പ്രഖ്യാപിക്കുന്ന പാക്കേജുകളിൽ നിന്ന് അനുയോജ്യമായവ വിദേശ ഏജൻസികളുടെ ഇടത്തട്ട് ഇല്ലാതെ സ്വന്തമായി തിരഞ്ഞെടുക്കുന്നതിനും ഇതുവഴി കഴിയും.

സൗദിയിലെ ഉംറ സർവീസ് കമ്പനികൾക്ക് വിദേശ ഏജൻസികളില്ലാത്ത 157 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് എളുപ്പത്തിൽ ഉംറ വിസകൾ അനുവദിക്കുന്നതിന് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നു. കഴിഞ്ഞ കൊല്ലം 10,96,598 തീർഥാടകർ പോർട്ടൽ വഴി ഉംറ വിസകൾ നേടി പുണ്യഭൂമിയിലെത്തിയെന്നാണ് കണക്ക്.

ഇതിനു പുറമെ, ഒരു കുടുംബത്തെ ഒരു ഗ്രൂപ്പായി പരിഗണിച്ച് ഉംറ വിസകൾ അനുവദിക്കുന്ന സമ്പ്രദായവും പണിപ്പുരയിലാണ്.

ഇതെല്ലാം ചേർന്നാൽ, ഉംറ വിസ ഇഷ്യൂ ചെയ്യുന്നതിന് വിദേശത്തുള്ള എംബസികൾക്കും കോൺസലേറ്റിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ട്രാവൽ ഏജൻസികൾക്കുമുള്ള സ്ഥാനം ഇല്ലാതാകും.

Advertisment