Advertisment

സഹിഷ്‌ണുതാ സന്ദേശം പങ്കുവെച്ച് തൊഴിലാളികളുടെ കൂട്ടയോട്ടം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  യു. എ. ഇ. ഗവണ്‍മെന്റ് പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷ (ഇയര്‍ ഓഫ് ടോളറന്‍സ്) സന്ദേശം സാധാരണക്കാരായ തൊഴിലാളികളിൽ എത്തിക്കുന്നതിനായി 'റണ്‍ ഫോര്‍ ടോളറന്‍സ്' എന്ന പേരിൽ അബു ദാബി മഫ്‌റഖില്‍ തൊഴിലാളികളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു.

Advertisment

publive-image

വിവിധ രാജ്യങ്ങളില്‍ നിന്നും യു. എ. ഇ. യില്‍ എത്തിയ തൊഴിലാളികള്‍ക്കിടയില്‍ സഹിഷ്ണുത വളര്‍ത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അബുദാബി മുനിസിപ്പാലിറ്റിയും മേഖലയിലെ മലയാളി സാന്നിദ്ധ്യമായ വി. പി. എസ്. ഹെല്‍ത്ത്‌ കെയറും സംയുക്തമായി 'റണ്‍ ഫോര്‍ ടോളറന്‍സ്' ഒരുക്കിയത്.

ഇത്തരം പരിപാടികള്‍ രാജ്യത്തെ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന പല രാജ്യ ങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കിടയില്‍ സ്‌നേഹവും സഹകരണവും സൃഷ്ടിക്കാന്‍ സഹായിക്കും എന്ന് അബു ദാബി മുനിസിപ്പാലിറ്റി സര്‍വ്വീസസ് ആന്‍ഡ് സോഷ്യല്‍ ഹാപ്പിനെസ് വിഭാഗത്തിന്റെ ജനറല്‍ മാനേജര്‍ ഈദ് അല്‍ മസ്‌റൂയി പറഞ്ഞു.

publive-image

യു. എ. ഇ. ഗവണ്‍മെന്റിന്റെ ഇത്തരം പദ്ധതികളോട് പങ്കുകൊള്ളുവാൻ കഴിയുന്നത് ഒരു അംഗീകാരമായി കാണുന്നു എന്ന് എല്‍. എല്‍.എച്ച്., ലൈഫ്‌ കെയര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സി. ഇ. ഒ. സഫീര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. 'വിവിധ രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ളവർക്ക് തണലായ രാജ്യമാണ് യു. എ. ഇ. ഇത്തരം പരിപാടി കള്‍ പല നാടുകളില്‍ നിന്നും എത്തിയിട്ടുള്ള ആളുകള്‍ക്കിടയില്‍ സഹകരണം ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

publive-image

അബുദാബി മുനിസിപ്പാലിറ്റി, വി. പി. എസ്. ഹെല്‍ത്ത്‌ കെയര്‍, അബുദാബി പോലീസ്, എമിറേറ്റസ് റെഡ് ക്രസന്റ്, സോണ്‍ കോര്‍പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ചെര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്തു. മഫ്‌റഖിലെ അല്‍ ജാബര്‍ മദീനയില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം അഞ്ചു കിലോ മീറ്റര്‍ താണ്ടി മജന്റ ലേബർ ക്യാമ്പിൽ സമാപിച്ചു. മത്സര വിജയികളെ ആദരിക്കുകയും മെഡലുകള്‍ സമ്മാനിക്കുകയും ചെയ്തു.

Advertisment