Advertisment

കൽബ ഐ എസ് സി സി മുഹമ്മദ് കുട്ടി ഇടക്കാട്ടിലിനു യാത്രയയപ്പു നൽകി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കൽബ:   നീണ്ട വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യൻ സ്കൂൾ ഫുജൈറ ഫെസിലിറ്റി മാനേജറായിരുന്ന ഇ മുഹമ്മദ് കുട്ടി ക്കു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഊഷ്മളമായ യാത്രയയപ്പു നൽകി.  നാട്ടിലും പ്രവാസി സമൂഹത്തിനിടയിലും ഗൾഫ് വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തിച്ച വ്യക്തിത്വമാണ് മുഹമ്മദ് സാഹിബ് എന്ന് ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പറഞ്ഞു.

publive-image

നാട്ടിൽ തനതായ വിദ്യാഭ്യാസ പ്രവർത്തനം തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്ന് മറുപടി പ്രസംഗത്തിൽ അറിയിച്ചു. ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൾ സമദ്, ജോയന്റ സെക്രട്ടറി ആന്റണി , ട്രഷറർ വി ഡി മുരളീധരൻ , ആർട്സ് സെക്രട്ടറി വി അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.  ക്ലബ്ബിന്റെ ഉപഹാരം ക്ലബ്ബ് ഭാരവാഹികൾ ചേർന്ന് അദ്ദേഹത്തിന് സമ്മാനിച്ചു.

Advertisment