Advertisment

പൊറൂക്കര പ്രവാസി ഫാമിലി യു. എ. ഇ. സൗഹൃദ സംഗമം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അജ്മാന്‍:  എടപ്പാൾ പ്രദേശത്തെ യു. എ. ഇ. യിലെ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ 'പൊറൂക്കര പ്രവാസി ഫാമിലി' സൗഹൃദ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ പൊറൂക്കര പ്രവാസി ഫാമിലി യു. എ. ഇ. ഘടകം പ്രസിഡണ്ട് ഇഖ്ബാൽ പനിച്ചകത്ത് അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

പൊറൂക്കര ജി. സി. സി. കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് മേലേവളപ്പിൽ, കോഡിനേറ്റർ സുജീഷ് പല്ലിക്കാട്ടിൽ, മീഡിയ കണ്‍വീനര്‍ നൗഷാദ് കല്ലംപുള്ളി, റഷീദ് എന്നിവർ സംസാരിച്ചു.സെക്രട്ടറി രാഗിത് ചുങ്കത്ത് സ്വാഗതവും ട്രഷറർ ഹാരിസ് നന്ദിയും പറഞ്ഞു.

അംഗങ്ങളുടെ വിവിധ കലാ - സംഗീത പരിപാടികളും സൗഹൃദ മത്സരങ്ങളും അരങ്ങേറി. മത്സര വിജയികൾക്ക് സമ്മാനങ്ങളും നല്‍കി.

വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ)

Advertisment