Advertisment

സഹിഷ്ണുതാ വർഷാചരണം: ഇന്ത്യൻ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  യു. എ. ഇ.സഹിഷ്ണുതാ വർഷാചരണ ത്തിന്റെ ഭാഗമായി അബുദാബി ആർട്ട് ഹബ്ബിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. വൈവിധ്യങ്ങളാ യ സൂര്യകാന്തിപ്പൂക്കളുടെ ചിത്ര ങ്ങളാണ് അബുദാബി വേൾഡ് ട്രേഡ് സെന്റർ മാളിലെ ആർട്ട് ഹബ്ബിലെ ഗാലറിയിലെ പ്രദർശനത്തിൽ ഒരുക്കിയത്.

Advertisment

publive-image

പ്രതീക്ഷയുടെയും സാമാധാനത്തിന്റെയും പ്രതീകമാണ് സൂര്യകാന്തി എന്നും സഹിഷ്ണുതാ വർഷത്തിൽ ഇവ യു. എ. ഇ. ക്ക് സമർപ്പിക്കുന്നു എന്നും കുട്ടികൾ പറഞ്ഞു. അബുദാബിയിലെ ഇരുപത്തി അഞ്ചോളം ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ പരിപാടിയിൽ സംബന്ധിച്ചു.

വിദ്യാർത്ഥികളെ ആർട്ട് ഹബ്ബ് മേധാവി അഹമ്മദ് അൽ യാഫെയ് അഭിനന്ദിച്ചു. സഹിഷ്ണുതാ വർഷത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ചിത്രം ആർട്ട് ഹബ്ബിലൂടെ കലാപ്രേമികൾക്കും പൊതുജനങ്ങൾക്കും കാണാൻ കഴിയും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisment