Advertisment

പ്രിയങ്ക ഗാന്ധിയോട് യു പി സർക്കാർ കാണിക്കുന്ന നിലപാട് പ്രതിഷേധാർഹം: ഇൻക്കാസ് യുഎഇ കമ്മിറ്റി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  സോണിഭദ്രയിൽ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുവരെ അവരോടൊപ്പം ചുട്ടുപൊള്ളുന്ന വെയിൽ വകവെക്കാതെ പോരാട്ടം തുടരുന്ന പ്രിയങ്ക ഗാന്ധിക്കും യൂണിവേഴ്സിറ്റി സംഭവത്തിൽ കേരള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെ.എസ്.യു. പ്രസിഡണ്ട് അഭിജിത്ത് നടത്തുന്ന നിരാഹാര സമരത്തിനും ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി യോഗം പൂർണ്ണ പിന്തുണയും അഭിവാദ്യങ്ങളും അർപ്പിച്ചു.

Advertisment

publive-image

യു.പി. സർക്കാറിന്റെയും, കേരള സർക്കാറിന്റെ നിലപാടിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. ഇൻക്കാസ് പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഇൻക്കാസ് പ്രവർത്തകനും, കാസർക്കോട് ജില്ലയിലെ ജീവകാരുണ്യ പ്രവർത്തുകനും, തീരദേശ മത്സ്യതൊഴിലാളി നേതാവുമായ യോഗീന്ദ്രന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

എൻ.പി.രാമചന്ദ്രൻ ,മുഹമ്മദ് ജാബിർ, നിബിൻ ശ്യാം ഫിലിപ്പ്, പി.സതീഷ് കുമാർ, ടി.എ.രവീന്ദ്രൻ, സലീംചിറക്കൽ, സൻജു പിള്ള, ചന്ദ്ര പ്രകാശ് ഇടമന, എം.എം.അബ്ദുൽ മജീദ്, കെ.എസ്. താഹിർ, അഡ്വ.ഹാഷിക്ക്, സൈമൺ, സി.പി.ജലീൽ,ബി.എ.നാസർ എന്നിവർ സംസാരിച്ചു.  ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതവും ,ട്രഷറർ ഷിബു വർഗ്ഗീസ് നന്ദിയും പറഞ്ഞു.

Advertisment