Advertisment

അബുദാബി മലയാളി സമാജം 22മത് നാടകോത്സവത്തിന് സമാപനം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ബുദാബി മലയാളി സമാജം 22മത് നാടകോത്സവത്തിന് സമാപനമായി. വിജയികളുടെ പൂര്‍ണ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു;

Advertisment

publive-image

മികച്ച നാടകം : നഖശിഖാന്തം ( ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ )

മികച്ച രണ്ടാമത്‌ നാടകം : ഭൂപടം മാറ്റി വരക്കുമ്പോൾ ( യുവകല സാഹിതി )

മികച്ച മൂന്നാമത്‌ നാടകം: ട്രയൽ ( അലൈൻ മലയാളി സമാജം. )

മികച്ച സംവിധായകൻ: പ്രശാന്ത്‌ നാരായണൻ ( നഖശിഖാന്തം )

മികച്ച രണ്ടാമത്‌ സംവിധായകൻ : ഷൈജു അന്തിക്കാട്‌ ( ഭൂപടം മാറ്റി വരക്കുമ്പോൾ )

മികച്ച നടൻ :കുമാർ സേതു ( നഖശിഖാന്തം )

മികച്ച രണ്ടാമത്‌ നടൻ: പ്രദീപൻ ( മക്കൾകൂട്ടം )

മികച്ച നടി : അമൃത മനോജ്‌ ( നഖശിഖാന്തം )

മികച്ച രണ്ടാമത്‌ നടി : ജീന രാജീവ്‌ ( നഖശിഖാന്തം )

മികച്ച ലൈറ്റ്‌ : സനേഷ്‌ ( നഖശിഖാന്തം )

മികച്ച ചമയം: ക്ലിന്റ്‌ പവിത്രൻ ( ഭൂപടം മാറ്റി വരക്കുമ്പോൾ )

മികച്ച സംഗീതം: ( നഖശിഖാന്തം ) സത്യജിത്ത്‌ , ഹെൻസൺ

മികച്ച ബാല നടൻ : അനന്തു ( ഭൂപടം മാറ്റി വരക്കുമ്പോൾ )

മികച്ച ബാല നടി : ഐശ്വര്യ ( ഭൂപടം മാറ്റി വരക്കുമ്പോൾ )

മികച്ച രംഗ സജ്ജീകരണം: ഷിനോജ്‌ ( നഖശിഖാന്തം )

സ്പെഷ്യല്‍ ജൂറി അവാർഡ്‌ മൂന്ന്‍ പേര്‍ കരസ്ഥമാക്കി:

നടി : ദ്യുതി പരാട്ട് ( ഭൂപടം മാറ്റി വരക്കുമ്പോൾ )

നടൻ : അരുൺ ശ്യാം ( ഭൂപടം മാറ്റി വരക്കുമ്പോൾ )

ബാലതാരം : സാമ്യ സുരേഷ് ( മക്കൾകൂട്ടം )

യു ഏ യിൽ നിന്നുള്ള നല്ല സംവിധയകൻ : സാജിദ്‌ കൊടിഞ്ഞി ( ട്രയൽ )

publive-image

നാടകോത്സവത്തോടനുബന്ധിച്ച് നടന്ന നാടക രചനാ മത്സരത്തില്‍  സേതു മാധവന്‍ രചിച്ച ഉടുപ്പില്ലാ കാഴ്ച്ചകള്‍ എന്ന സൃഷ്ടിക്ക് ഒന്നാംസ്ഥാനവും,  ജോസഫ് എഡ്വാര്‍ഡ രചിച്ച മഹാ പ്രളയം എന്ന സൃഷ്ടിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

ഷൈലജ ജല,  പി.ടി.മനോജ്‌ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.

നാടകങ്ങള്‍ മോശമാകുന്നില്ല. അതിന്റെ അന്തസത്തയും, പ്രയത്‌നവും, നിര്‍മ്മാണവും എപ്പോഴും ഉയര്‍ന്ന തലത്തിലാണ്. നാടകത്തിന്ന് ജയമോ പരാജയമോ ഇല്ല. കാരണം മനുഷ്യന്‍ ഓരോ മിനുട്ടിലും മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് മനുഷ്യനോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന കല എന്ന അര്‍ത്ഥത്തില്‍ നാടകത്തില്‍ പുതുമക്കാണ് പ്രാധാന്യം.

publive-image

നാടകം, അരങ്ങിലെ പ്രദര്‍ശനവേളകളില്‍ സംഭവിക്കുന്ന സാധ്യതകള്‍ മാത്രമാണ്. അത് സംഭവിക്കുന്നത് ജീവിതത്തിലാണ്. നാടകത്തിലിടപെടുന്നവര്‍ക്ക് അത് ജീവിതത്തില്‍ ദിശാബോധം ആത്മവിശ്വാസം തുടങ്ങിയവ നല്‍കുന്നു. അത് കൊണ്ട് നാടക മത്സരങ്ങളല്ല നാടകോത്സവങ്ങളാണ് വേണ്ടത്. അത് ജീവിതങ്ങളുടെ ആഘോഷമാകും. എന്ന്‍ വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

publive-image

ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ അജ്മാന്‍ അവതരിപ്പിച്ച നഖശിഖാന്തം എന്ന നാടകത്തിന് 8 അവാര്‍ഡുകള്‍ കരസ്ഥമാക്കി. യുവകലാസാഹിതി അവതരിപ്പിച്ച ഭൂപടം മാറ്റിവരക്കുമ്പോള്‍ എന്ന നാടകത്തിന് സ്പെഷല്‍ ജൂറി അവാര്‍ഡുകള്‍ ഉള്‍പ്പെടെ 7 അവാര്‍ഡുകളും, കല അബുദാബി അവതരിപ്പിച്ച മക്കള്‍ കൂട്ടം എന്ന നാടകത്തിന് സ്പെഷല്‍ ജൂറി അവാര്‍ഡുകള്‍ ഉള്‍പ്പെടെ രണ്ട് അവാര്‍ഡുകളും കരസ്ഥമാക്കി.

publive-image

സമാപന സമ്മേളനത്തില്‍ സമാജം പ്രസിഡന്‍റ് ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ. എക്സ്ചേഞ്ച് മീഡിയ & മാര്‍ക്കറ്റിംഗ് മനജേര്‍  മൊയ്തീന്‍ കോയ, യു.എ.ഇ. എക്സ്ചേഞ്ച് ഹെഡ് ഓഫ് ഇവന്‍റ് മാനേജര്‍  വിനോദ് നമ്പ്യാര്‍, യു.എ.ഇ. എക്സ്ചേഞ്ച് ക്ലസ്റ്റര്‍ ഹെഡ് അബുദാബി   സുനില്‍ കുമാര്‍, എവര്‍ സൈഫ് മാനേജിംഗ് ഡയരക്ടര്‍  സജീവന്‍, സമാജം ജനറല്‍ സെക്രട്ടറി  നിബു സാം ഫിലിപ്പ്, സമാജം ആര്‍ട്സ് സെക്രട്ടറി  കെ.വി. ബഷീര്‍, സമാജം കോഡിനേഷന്‍ ചെയര്‍മാന്‍  ടി.പി. ഗംഗാധരന്‍, സമാജം ട്രഷറര്‍  സാംസന്‍ എന്നിവര്‍ സംസാരിച്ചു.

publive-image

Advertisment