സോഷ്യല്‍ ഫോറം അബുദാബി പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

ഗള്‍ഫ് ഡസ്ക്
Wednesday, July 17, 2019

അബുദാബി:  അബുദാബിയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സോഷ്യല്‍ ഫോറം അബു ദാബി 2019-2020 ലേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

സായിദ് അബു ബക്കര്‍ (പ്രസിഡന്റ്), ജോബീസ് ചിറ്റിലപ്പിള്ളി (ജനറല്‍ സെക്രട്ടറി ), അശര്‍ലാല്‍ (ട്രഷറര്‍ ), അജാസ് , ജാഫര്‍ തെന്നല (വൈസ് പ്രസിഡന്റുമാര്‍), ഫൈസല്‍ ഷാജു സലിം (ജോ: സെക്രട്ടറിമാര്‍) സുഭാഷ്, രാജേഷ്‌ മേനോന്‍ (ആര്‍ട്സ് സെക്രട്ടറി മാര്‍), ശിഹാബ്, സുഫ (സ്പോര്‍ട്സ് സെക്രടറിമാര്‍), യാസിര്‍ അറഫാത്ത് (കോ ഓര്ഡ്നറൊര്‍) സശി (അസ്സിടന്റ്റ് ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

റഫീക്ക് പി ടിയുടെ അധ്യക്ഷതയില്‍ നടന്ന സോഷ്യല്‍ ഫോറം അബു ദാബിയുടെ വാര്‍ഷിക പൊതുയോഗത്തിൽ, കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സന്തോഷ്‌ സിപി അവതരിപിച്ചു.

ജലീല്‍ ചോലയില്‍, റഷീദ് കഞ്ഞിരം, ഫസല്‍ റഹ്മാന്‍ എന്നിവര്‍ ആശംസ നേരുകയും ഉമ്മര്‍ നാലകത്ത് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

×