Advertisment

അബുദാബി മാർത്തോമാ യുവജന സഖ്യം 'സുഹൃത്ത് സമ്മേളനം' സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  അബുദാബി മാർത്തോമാ യുവജന സഖ്യം ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്കായി 'സുഹൃത്ത് സമ്മേളനം' സംഘടിപ്പിച്ചു. തുടർച്ചയായി പതിനൊന്നാം ( 11 ) വർഷമാണ് സുഹൃത്ത് സമ്മേളനം സംഘടിപ്പിക്കുന്നത്.

Advertisment

publive-image

ക്യാമ്പിൽ നിന്നെത്തിയ വിവിധ രാജ്യക്കാരായ തൊഴിലാളികൾ ചേർന്നു കേക്ക് മുറിച്ചാണ് സുഹൃത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തത്. UAE പൗരനും എഴുത്തുകാരനുമായ ഒമർ അൽ ബുസൈദി ( OMAR AL BUSAIDY ) ഉദ്ഘാടന സന്ദേശം നല്കി. സാമൂഹ്യ പ്രവർത്തക ദയാ ഭായ് സുഹൃത്ത് സമ്മേളനത്തിന് ആശംസകൾ അറിയിച്ചു.

യുവജനസഖ്യം പ്രസിഡന്റ റവ ബാബു പി കുലത്താക്കൽ , വൈസ് പ്രസിഡന്റ റവ ബിജു സി പി ., രജിത് ചീരൻ , അബുദാബി മലയാളീ സമാജം ജനറൽ സെക്രട്ടറി നിബു സാം , YMCA സെക്രട്ടറി ടിനോ തോമസ് , കൺവീനർ സുജീവ് മാത്യു , ബ്രെറ്റി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

publive-image

Club FM UAE RJ അമാൻ അവതരിപ്പിച്ച കലാപരിപടി ശ്രദ്ധേയമായി. ഡോ. രാകേഷ് ഗുപ്ത ( Pulmonologist from LifeCare Hospital ) ആരോഗ്യ സംരക്ഷണ സെമിനാറിനു നേതൃത്വം നല്കി.

ക്യാമ്പിൽ നിന്നെത്തിയ തൊഴിലാളി സുഹൃത്തുക്കൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്‌നേഹവിരുന്നും, യുവജനസഖ്യത്തിൻറെ ഉപഹാരവും നല്കി.

Advertisment