Advertisment

അബുദാബി മാർത്തോമ്മാ യുവജനസഖ്യം സുഹൃത്ത് സംഗമം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  അബുദാബി മാർത്തോമ്മാ യുവ ജനസഖ്യം ലേബർ ക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്കായ് സുഹൃത്ത് സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച 5.00pm മുതൽ 10 pm വരെ മുസഫ മാർത്തേമാ ദേവാലയങ്കണത്തിൽ വച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

Advertisment

തുടർച്ചയായ് പന്ത്രണ്ടാമത് വർഷമാണ് സുഹൃത് സംഗമം സംഘടിപ്പിക്കുന്നത്. മുസഫ ദേവാലയങ്കണത്തിൽ വച്ച് നടത്തപ്പെട്ട സുഹ്യത്ത് സംഗമത്തിൽ 1100 പേർ പങ്കെടുത്തു.

publive-image

വിവിധ ക്യാമ്പുകളിൽ നിന്നും എത്തിച്ചേർന്നവർ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രോഗ്രാമിനു എത്തിയവർക്കായ് സൗജന്യ മെഡിക്കൽ ക്യാമ്പും ദേവാലയങ്കണത്തിൽ ഒരിക്കിയിരുന്നു.

പ്രേഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും യുവജനസഖ്യത്തിന്റെ ഉപഹാരവും ( Gift Kit )നല്കി.

പാക്കിസ്ഥാൻ സ്വദേശി വഖാർ, ബംഗ്ലാദേശ് സ്വദേശി ലബീബ്, ഇന്ത്യൻ സ്വദേശി സുരേന്ദർ സിംഗ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചാണ് സുഹൃത്ത് സംഗമം ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന മീറ്റിംഗിനു യുവജനസഖ്യം പ്രസിഡൻറ്റ് റവ. ബാബു പി. കുലത്താക്കൽ അധ്യക്ഷത വഹിച്ചു. ഇടവക സഹവികാരി റവ. ബിജു സി.പി., അബുദാബി മലയാളി സമാജം വൈസ് പ്രസിഡൻറ്റ് സലിം ചിറക്കൽ , അബു കോശി എന്നിവർ സുഹൃത്ത് സംഗമത്തിനു ആശംസകൾ അറിയിച്ചു.

ബോബി ജേക്കബ് സ്വാഗതവും പ്രോഗ്രാം കൺവീനർ പ്രിൻസ് വർഗ്ഗീസ് നന്ദിയും അറിയിച്ചു. യുവജനസഖ്യം സെക്രട്ടറി ജെറിൻ ജേക്കബ് , ട്രഷറാർ ഷിജിൻ പാപ്പച്ചൻ, കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നല്കി.

Advertisment