Advertisment

അബുദാബി മാർത്തോമാ യുവജനസഖ്യം ഓണത്തോടനുബന്ധിച്ചു ഓണാഘോഷ പരിപാടികളും ഓണസദ്യയും നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി:  മുസ്സഫ മാർത്തോമാ ദേവാലയ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് പൊന്നോണരാവ് 2019 എന്ന പേരിൽ നടത്തപ്പെട്ട ആഘോഷപരിപാടികൾ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

Advertisment

publive-image

2018 ലെ പ്രളയവും , അതിജീവനവും പ്രമേയമാക്കി യുവജനസഖ്യം അംഗങ്ങൾ അണിയിച്ചൊരുക്കിയ " ഓർമയിൽ ഒരു ഓണം " എന്ന ചിത്രീകരണം വേറിട്ട അനുഭവമായി. ഓണപ്പാട്ട് , തിരുവാതിര , നാടൻ പാട്ട് തുടങ്ങി വിവിധ കലാപരിപാടികളും ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തപ്പെട്ടു.

publive-image

ഇതോടപ്പം തന്നെ കേരളത്തിൽ നിലമ്പൂരിന്റെ പ്രദേശത്തു വെള്ളപ്പൊക്കത്തിലും , ഉരുൾപൊട്ടലിലും ദുരിതം അനുഭവിക്കുന്ന 20 കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം യുവജനസഖ്യം അംഗങ്ങൾ നേരിട്ടെത്തി നല്കും. യുവജന സഖ്യത്തിന്റെ മിഷൻ ഫീൽഡായ പുനലൂർ ഉപ്പുകുഴി മിഷൻ ഫീൽഡിലും ഓണാഘോഷവും , ഓണസദ്യയും നടത്തും.

publive-image

ഓണാഘോഷ പരിപാടികൾ റവ ഷിബു തോമസ് ഉദ്ഘാടനം ചെയ്തു. യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ ബിജു സി പി, സെക്രട്ടറി ജെറിൻ ജേക്കബ്, കൺവീനർ നോബിൾ സാം , ട്രെഷറർ ഷിജിൻ പാപ്പച്ചൻ , ജൂബി എബ്രഹാം വനിതാ സെക്രട്ടറി ബിൻസി രാജൻ തുടങ്ങിയവർ നേതൃത്വം നല്കി.

publive-image

publive-image

Advertisment