Advertisment

അബുദാബി സാംസ്‌കാരിക വേദി ചിത്രരചന - കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബിസാംസ്‌കാരിക വേദി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന - കളറിംഗ്മത്സരം സംഘടിപ്പിക്കുന്നു.

Advertisment

സാംസ്‌കാരിക വേദിയുടെ മുൻ രക്ഷാധികാരി എം കെ രവിമേനോന്റെ സ്മരണാർത്ഥം നടത്തുന്ന മത്സരം മുസ്സഫ അഹല്യഹോസ്പിറ്റലിന്റെ സഹകരണത്തോടെ അഹല്യ ഹോസ്പിറ്റൽ ഹാളിൽ ജനുവരി ഇരുപത്തി നാലിന് നടക്കും.

മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേര് വിവരം samskarikhavedhi@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ , 055 7059769, 0505867914 നമ്പറിലോ അറിയിക്കേണ്ടതാണ്.

വിജയികൾക്ക് സമ്മാനങ്ങളുംപങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും നൽകും. സമ്മാന ദാനംഉച്ചക്ക് ശേഷം നടക്കുന്ന മുൻ കാല ഇന്ത്യൻ സൈനികരെ ആദരിക്കുന്ന ചടങ്ങിൽവെച്ച് നൽകും.

ആഘോഷത്തിന്റെ ഭാഗമായി രാവിലെ പത്തു മണി മുതൽസൗജന്യ മെഡിക്കൽ ക്യാമ്പും അഹല്യ ഹോസ്പിറ്റലിൽ വെച്ച് നടക്കും

Advertisment