Advertisment

ആര്‍ട്ട് മേറ്റ്സ് യു. എ. ഇ. കലാ വിരുന്ന് ശ്രദ്ധേയമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ: യു. എ. ഇ.യിലെ മലയാളി പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മ 'ആര്‍ട്ട് മേറ്റ്സ് യു. എ. ഇ.'യുടെ അഞ്ചാമത് കുടുംബ സംഗമവും കലാവിരുന്നും ജനപങ്കാളിത്തവും വൈവിധ്യമായ കലാ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

Advertisment

publive-image

ഷാർജയിലെ അല്‍ മജ്ലിസ് അല്‍ മദീന പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച കലാവിരുന്നില്‍ മുരളി ഗുരുവായൂർ, സുനീഷ്, ജയന്‍, നിഷാദ്, പ്രമോദ് എടപ്പാള്‍, മനോജ്, ദിലീപ്, സാജൻ, അബ്ദുല്ല, സുലൈഖ ഹമീദ്, ലിന്‍സി, അശ്വതി അച്ചു, സുചിത്രാ ഷാജി, ഡോ. രുഗ്മ, ടെസ്സി, സൂസി തുടങ്ങിയ മുപ്പതോളം കലാ പ്രതിഭകളുടെ പാട്ടുകളും നൃത്ത നൃത്യങ്ങളും മിമിക്രിയും ചിത്രീകരണവും അടക്കം വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങള്‍ അരങ്ങേറി. ആര്‍ട്ട് മേറ്റ്സ് അംഗങ്ങള്‍ ഒരുക്കിയ ഹൃസ്വ സിനിമകളും സംഗീത ആല്‍ബവും പ്രദര്‍ശിപ്പിച്ചു.

publive-image

അറ്റ്ലസ് രാമ ചന്ദ്രൻ, രാജീവ് കോടമ്പള്ളി, ആര്‍ട്ട് മേറ്റ്സ് അംബാസ്സിഡര്‍ അൻസാർ കൊയിലാണ്ടി, ചീഫ് അഡ്മിന്‍ ഷാജി പുഷ്പാംഗദൻ, ബെല്ലോ ബഷീർ, രവി കൊമ്മേരി, സനല്‍ കുമാര്‍ തുടങ്ങിയവര്‍ ആശംസകൾ നേർന്നു.

അജു റഹിം, സുമേഷ് ബാലകൃഷ്‌ണൻ, അനു രാജ്, ലെജി, ഹംസ ഷമീർ, അരുൺ, അഭി ലാഷ്, സമീര്‍ കല്ലറ, അബ്ദുല്‍ റഹിമാന്‍ എന്നിവർ നേതൃത്വം നൽകി. ദിവ്യ, മിഥുൻ, ശിവനന്ദ തുടങ്ങിയവർ അവതാരകര്‍ ആയിരുന്നു.

Advertisment