Advertisment

സി. പി. ടി. യുഎഇ പുരസ്കാരങ്ങൾ സമ്മാനിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാർജ: ചൈൽഡ് പ്രൊട്ടക്റ്റ് ടീം യു. എ. ഇ. (CPT UAE) വാർഷിക ആഘോഷവും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പുരസ്‌കാര സമർപ്പണവും ഷാർജ ഇന്ത്യൻ അസ്സോസ്സിയേഷനിൽ വെച്ച് നടന്നു. സി. പി. ടി. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഇ. പി. ജോൺസൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പ്രവാസ ലോകത്തെ ശ്രദ്ധേയമായ മാധ്യമ ഇടപെടലുകൾക്ക് ഹിറ്റ്‌ എഫ്. എം. 96.7 റേഡിയോവിലെ ഫസലുവിന് 'മാധ്യമശ്രീ' പുരസ്‌കാരം അഷ്‌റഫ്‌ താമരശ്ശേരി സമ്മാനിച്ചു. കേരളത്തിലെ മികച്ച ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള 'യുവകർമ്മ സേവ' പുരസ്‌കാരം ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ. ശാന്തകുമാർ, പ്രവാസ ലോകത്തെ സാമൂഹിക സേവനങ്ങൾക്കുള്ള 'പ്രവാസി രത്ന' പുരസ്‌കാരം യുവ സാമൂഹിക പ്രവർത്തകൻ നിസാർ പട്ടാമ്പി എന്നിവരും ഏറ്റു വാങ്ങി.

publive-image

വ്യവസായികളായ നെല്ലറ ശംസുദ്ധീൻ, നാസർ തയാൽ, സാമൂഹ്യ പ്രവർത്തക രായ പ്രകാശൻ, ഹരി, സിദ്ധീഖ്, ഒ. കുഞ്ഞബ്ദുള്ള, മാധ്യമ പ്രവർത്തകനും ഹ്രസ്വ ചിത്ര സംവിധായകനുമായ പി. എം. അബ്ദുൽ റഹിമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

publive-image

സി. പി. ടി. അബുദാബി കമ്മിറ്റി സെക്രട്ടറി മൻസൂർ മാടായി, സാലിഹ് ചാവക്കാട് എന്നിവർ നയിച്ച സംഗീത നിശയും കോമഡി ഉത്സവം ഫെയിം അന്‍ഷാദ് അലി, മുഹമ്മദലി എന്നിവര്‍ നയിച്ച കോമഡി ഷോയും അരങ്ങേറി. സി. പി. ടി. ജനറൽ സെക്രട്ടറി ഷഫീൽ കണ്ണൂർ, മറ്റു ഭാരവാഹികളായ മുസമ്മിൽ, മഹേഷ്‌ ഹരിപ്പാട്, നാസർ ഒളകര, ഹബീബ് പട്ടുവം തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

Advertisment