Advertisment

അൻവർ നഹയുടെ ഇടപെടൽ: എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം മാറ്റി

New Update

ദുബൈ: അവസരോചിത ഇടപെടലിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ കെ എം സി സി നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പി കെ അന്‍വര്‍ നഹ അഭിനന്ദനമര്‍ഹിക്കുന്നു. കൊറോണയിലും ലാഭം കൊയ്യാനുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തിക്കെതിരെയാണ് ഇദ്ദേഹം കൊടുങ്കാറ്റായി ഉയര്‍ന്നു വന്നത്.

Advertisment

publive-image

അനീതിക്കെതിരെ രംഗത്ത് വരികയും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അവരുടെ ഉത്തരവ് പിന്‍വലിച്ചു മാപ്പ് പറയുകയായിരുന്നു.

മുന്‍നിര വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, എമിറേറ്റ്സ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് അധിക ചാര്‍ജ്ജുകള്‍ ഈടാക്കാതെ പുതിയ യാത്രാ നിബന്ധനകള്‍ അനുസരിച്ച് തിയ്യതി മാറ്റാൻ അവസരം നല്‍കുമ്പോള്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് മാത്രം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നയം തുടരുകയായിരുന്നു.

publive-image

മാര്‍ച്ച് 12 ന് ശേഷം എടുക്കുന്ന ടിക്കറ്റുകള്‍ക്ക് മാത്രം ഇളവ് നല്‍കാനായിരുന്നു തീരുമാനം.

യാത്രക്കാരെ വലക്കുന്ന പതിവ് രീതിക്കാണ് അന്‍വര്‍ നഹയുടെ ഇടപെടല്‍ മൂലം വിരാമമായത്. സാഹചര്യത്തിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത് തിയ്യതികള്‍ മാനദണ്ഡമാക്കാതെ മറ്റ് എയര്‍ ലൈനുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സും നല്‍കണമെന്നും മാർച്ച് 12 എന്നത്‌ പിന്‍വലിക്കണമെന്നും നഹ ആവശ്യപ്പെട്ടിരുന്നു.

Advertisment