Advertisment

ദുബായിൽ സഹിഷ്ണുതാ സന്ദേശവുമായി 'ഹൃദയപൂർവ്വം' ഡോക്യുഫിക്ഷൻ

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

ദുബായ്: സഹിഷ്ണുതയും സഹവർത്തിത്വവും വളർച്ചയുടെ പടവുകളിൽ മുഖമുദ്രയാക്കിയ ഐക്യ എമിറേറ്റ്സിൽ, രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ സഹിഷ്ണുതയുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ച മഹത്തായ പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി, യു. എ. ഇ. യുടെ വൈവിദ്ധ്യമാർന്ന സമൂഹത്തെ പ്രതിനിധാനം ചെയ്തുകൊണ്ടും സഹിഷ്ണുതയുടെ വേരുകൾ സമൂഹത്തില്‍ കൂടുതൽ ആഴത്തിൽ പടർത്തുവാനായി "സഹിഷ്ണുതാ വര്‍ഷം' ആചരിക്കുന്ന ഈ വര്‍ഷത്തിന്റെ പ്രാധാന്യവും സന്ദേശവും വിളിച്ചോതി 'ടീം പച്ച മാങ്ങ' യുടെ ബാനറിൽ അഖില ഷൈൻ സംവിധാനം ചെയ്ത 'ഹൃദയ പൂർവ്വം' എന്ന ഡോക്യു ഫിക്ഷൻ, പ്രവാസികൾക്കിട യിൽ ശ്രദ്ധിക്കപ്പെട്ടതിനോടൊപ്പം സ്വദേശികളില്‍ നിന്നും മികച്ച പ്രതികരണവും നിരൂപണ പ്രശംസ പിടിച്ചു പറ്റി മുന്നേറുന്നു.

യു. എ. ഇ. യുടെ നാല്പത്തി എട്ടാം സ്വാതന്ത്ര്യ ദിനത്തിൽ പ്രമുഖ വേദികളിലും യൂട്യുബിലും സാമൂഹിക മാധ്യമങ്ങളിലും പ്രദർശിക്കപ്പെട്ട 3 മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഹൃസ്വ ചിത്രത്തിൽ വിവിധ പ്രായക്കാരായ 20 ഓളം കുട്ടികളാണ് അഭിനയിച്ചിരിക്കുന്നത്.

Advertisment