Advertisment

ദുബൈ കെഎംസിസിയുടെ എസ് എസ് എൽ സി തുല്യതാ കോഴ്സ് എട്ടാമത് ബാച്ചിലേക്കുള്ള റെജിസ്ട്രേഷൻ തുടങ്ങി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ദുബൈ:  കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് , സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഗൾഫ് മലയാളികൾക്കായി ദുബൈ കെ എം സി സി നടത്തുന്ന എസ് എസ് എൽ സി തുല്യതാ കോഴ്സിന്റെ എട്ടാമത് ബാച്ചിലേക്കുള്ള റെജിസ്ട്രേഷൻ ദുബൈ കെ എം സി സി ഓഫീസിൽ ആരംഭിച്ചു.

2019 ആഗസ്റ്റ് 31 വരെയാണ് റെജിസ്ട്രേഷൻ കാലാവധി.

Advertisment

തുല്യതാ കോഴ്സ് വഴി ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക് ഉയർന്ന തൊഴിലവസരങ്ങൾ സ്വന്തമാക്കാൻ സഹായകമായിട്ടുണ്ട്.

publive-image

പഠിതാക്കൾക്ക് വേണ്ടി ദുബൈ കെ എം സി സി നടത്തുന്ന സൗജന്യ സമ്പർക്ക പoന ക്ലാസുകൾ 2019 ഒക്ടോബറിൽ ദുബൈ കെ എം സി സി ഹാളിൽ ആരംഭിക്കും.വെള്ളിയാഴ്ച്ചകളിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് സമയം. 2020 സെപ്റ്റംബറിലാണ് പരീക്ഷ.

അപേക്ഷാ ഫോറം www.literacymissionkerala.org എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതും ഫീസിനത്തിൽ അടക്കേണ്ട തുക രണ്ടു ഗഡുക്കളായി അടക്കാവുന്നതുമാണ്.

അപേക്ഷകർ വിസാ പേജടക്കമുള്ള പാസ്പോർട്ട് കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയും ഏഴാം ക്ലാസ് പാസ്സായതിന്റെ സർട്ടിഫിക്കറ്റ്, ടി.സി ,പഠിച്ച സ്കൂളിൽ നിന്നുള്ള ബോണഫൈഡ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്നും സമർപ്പിക്കേണ്ടതാണ്.

വിവിധ സാഹചര്യങ്ങളാൽ എസ് എസ് എൽ സി പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർ ഈ സുവർണ്ണാവസരം വിനിയോഗിക്കണമെന്ന് ദുബൈ കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി കെ ഇസ്മായിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്:

04-2727773

ഷഹീർ കൊല്ലം-കോ-ഓർഡിനേറ്റർ)

050 7152021

Advertisment