Advertisment

കേരളത്തിലെ മുസ്ലിങ്ങൾ ആത്മഭിമാനം കൈവിടരുത് - പുന്നക്കൻ മുഹമ്മദലി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്:  കേരളത്തിലെ ചില പള്ളികളിൽ ദേശീയ പതാക വഖഫ് ബോർഡിന്റെ ആഹ്വാന പ്രകാരം ഉയർത്തിയത് തെറ്റായ നടപടിയാണെന്നന്ന് മുട്ടം മുസ്ലിം ജമാഅത്ത് യു.എ.ഇ. വർക്കിംങ്ങ് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി.

Advertisment

publive-image

ഓരോ ഇന്ത്യക്കാരന്റെയും കടമയാണ് സ്വാതന്ത്ര്യ ദിനവും, റിപ്ലബിളിക്ക് ദിനവും ആഘോഷിക്കേണ്ടത് അല്ലാതെ മതസ്ഥാപനങ്ങളെ കൊണ്ട് ആഹ്വാനം ചെയ്യിപ്പിച്ച്, ആരെയോ തൃപ്തിപ്പെടുത്താൻ വേണ്ടി മുസ്ലീം സമുദായത്തെ കൊണ്ട് കാണിപ്പിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ ലജ്ജ തോന്നുന്നുവെന്നും ആത്മാഭിമാനമാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും, എന്ത് കൊണ്ട് അമ്പലങ്ങളിലും, ചർച്ചകളിലും ദേശീയ പതാക ഉയർത്താൻ ആരും ആഹ്വാനം ചെയ്യ്തായി കണ്ടില്ലെന്നും, സമുദായത്തെ അഭമാനിക്കരുതെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

പൗരത്വ ബില്ലിനെതിരെയുള്ള സമര പശ്ചാത്തലത്തിൽ വഖഫ് ബോർഡ് നൽകിയ ആഹ്വാനം തെറ്റായി പോയെന്നും ആരെ തൃപ്തിപ്പെടുത്താനാണ് ഈ നാടകം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും, കേരള മുസ്ലിങ്ങൾ ആരുടെ മുന്നിലാണ് പതാക ഉയർത്തി ദേശ സ്നേഹം ബോധിപ്പിക്കേണ്ടെതെന്നും, ദേശ സ്നേഹത്തിൽ ആർക്കാണ് സംശയം ഉള്ളതെന്നും, ദേശീയ പതാക നെഞ്ചേറ്റി പിടഞ്ഞു വീണു മരിച്ച ധീര ദേശാഭിമാനികളുടെ അനുയായികളാണ് നമ്മളെന്ന കാര്യം മറന്നു കൊണ്ട് ആരുടെയോ ബുദ്ധിയിൽ നിന്നു ഉദിച്ചത് സമുദായത്തിന് നാണംക്കേട് ഉണ്ടാക്കിയെന്നും, ബാഹ്യ പ്രകടനത്തിലല്ല വിശ്വാസം പോലെ ഹൃദയത്തിലാണ് നമ്മുടെ ദേശ സ്നേഹവും ദേശ കൂറും ഉണ്ടാവേണ്ടെതെന്നും പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു.

Advertisment