Advertisment

അപ്പീൽ കോടതി തുണയായി, കോഴിക്കോട് സ്വദേശിക്ക് ഒൻപത് ലക്ഷം ദിർഹം (ഒരു കോടി എൺപത്തിയൊന്ന് ലക്ഷം രൂപ) നഷ്ടപരിഹാരം

New Update

ദുബായ്:  ഏറെ നിയമപോരാട്ടങ്ങൾക് ശേഷം പരാതിക്കരന്റെ പങ്കാളിത്തം അവഗണിച്ഛ്, ഇൻഷുറൻസ് കമ്പനിയുടെ അപ്പീൽ തള്ളിക്കൊണ്ട് കീഴ്ക്കോടതി വിധിച്ച വാഹനാപകട നഷ്ടപരിഹാര തുകയായ രണ്ടുലക്ഷം ദിർഹം ഒൻപത് ലക്ഷമാക്കി ഉയർത്തിക്കൊണ്ട് ദുബായ് അപ്പീൽ കോടതി വിധിച്ചു.

Advertisment

കോഴിക്കോട് സ്വദേശിയായ യൂസഫ് കലാൻ(47)എന്നയാൾക്ക് 05-01-2016ന് ഫുജൈറ രജിസ്‌ട്രേഷനുള്ള കാർ ഇടിച്ചാണ് ഗുരുതരമായ പരിക്ക് പറ്റിയത്. ഫുജൈറ, ദിബ്ബ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും കേസിൽ അപകടം സംഭവിച്ച യൂസഫ് കലാനെയും, കാർ ഡ്രൈവറെയും കുറ്റക്കരായി കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു.

publive-image

അപകടത്തെ തുടർന്ന് സാരമായി പരിക്കേറ്റ യുസഫ് കലാനെ ഫുജൈറ കെ എം സി സി പ്രസിഡന്റ് യുസഫ് മാസ്റ്റർ, കെ എം സി സി ഭാരവാഹി ഇബ്രാഹിം ആലംപാട്, അഡ്വൈസറി ബോർഡ് മെമ്പർ സി.കെ ഖാലിദ് ഹാജി ,മുബാറക് കോക്കൂർ, റഷീദ് ജാതിയേരി, ദിബ്ബ കെ എം സി സി ജനറൽ സെക്രട്ടറി നസീർ അന്നംതുടി, ദൈദ് കെ എം സി സി പ്രസിഡന്റ് മുസ്തഫ സാഹിബ്,ഖോർഫുഖാൻ കെ എം സി സി പ്രസിഡന്റ് കുഞ്ഞു ചെറുശോല ,ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോക്ടർ പുത്തൂർ റഹ്മാൻ തുടങ്ങിയ സാമൂഹ്യ പ്രവർത്തകരുടെ ശ്രമഫലമായി ദൈദ്,ഫുജൈറ ആസ്പത്രികളിൽപ്രവേശിപ്പിക്കുകയും, അടിയന്തര ശസ്ത്രക്രിയകൾക്ക് ശേഷം തുടർചികിത്സക്കായി നാട്ടിലേക്ക് അയക്കുകയായിരുന്നു.

വാഹനാപകടത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി പരാതിക്കാരന്റെ ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും പല അഭിഭാഷകരെയും സമീപിച്ചെങ്കിലും ഭീമമായ ചികിത്സ ചെലവ് ദിബ്ബ ഫുജൈറ ഹോസ്പിറ്റലുകളിൽ കൊടുക്കേണ്ടതിനാലും, യുസഫ് കാലന്റെ ഭാഗത്തും തെറ്റുള്ളത്കൊണ്ടും നഷ്ടപരിഹാരം ലഭിക്കില്ല എന്ന് പറഞ്ഞു കൈയൊഴിയുകയായിരുന്നു.

അപ്പോൾ ഇത്തരം സങ്കീർണമായ കേസുകൾ കൈകാര്യംചെയ്യുന്നതിൽ വിദഗ്ധനും ഷാർജയിലെ പ്രമുഖ നിയമപ്രതിനിധിയുമായ ശ്രീ സലാം പാപ്പിനിശ്ശേരിയെ കെ എം സി സി പ്രവർത്തകർ മുഖേന യൂസഫ് കലാന്റെ കുടുംബക്കാർ സമീപിക്കുകയായിരുന്നു. അദ്ദേഹം വിജയസാധ്യത ഉറപ്പുനൽകി കേസ് ഏറ്റെടുക്കുകയും ദുബായ് കോടതിയിൽ അഡ്വ. അലി ഇബ്രാഹിം മുഖേന ഇൻഷുറൻസ് കമ്പനിക്കും വാഹനമുടമക്കും, ഡ്രൈവർക്കുമെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.

ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ഈ കേസ് പരിഗണിക്കുന്നതിൽ കോടതിക്കുള്ള അധികാരപരിധി ചോദ്യം ചെയ്യുകയും, അപകടകാരണം വാഹനമോടിച്ച ഡ്രൈവറുടെതല്ലെന്നും, പരിക്കുപറ്റിയ പരാതിക്കാരൻ അശ്രദ്ധമായി റോഡ് മുറിച്ചുകടന്നത് കൊണ്ടാണെന്നും വാദിച്ചു.

ഇരുഭാഗത്തേയും വാദങ്ങൾ കേട്ട കോടതി അധികാരപരിധിയെ ചൊല്ലിയുള്ള വാദം തള്ളുകയും ഫെഡറൽ സിവിൽ നിയമത്തിലെ ആർട്ടിക്കിൾ 37 പ്രകാരം ഈ കോടതിക്ക് അധികാരം ഉണ്ടെന്നും ക്രിമിനൽ കോടതിയുടെ വിധിയും രേഖകളും സിവിൽ കേസുമായി ബന്ധമുള്ളതും ആവശ്യ മുണ്ടെങ്കിൽ അവയെ തെളിവായി സ്വീകരിക്കാവുന്നതും അത് പ്രകാരം കീഴ്കോടതി രേഖകൾ ഈ കേസിൽ സ്വീകരിക്കാവുന്നതാണെന്നും സിവിൽ നടപടി ക്രമത്തിലെ ആർട്ടിക്കിൾ 290 പ്രകാരം പരാതിക്കാരന്റെ അശ്രദ്ധയാണ് അപകട കരണമെങ്കിലും, ഈ അപകടം കാരണം ജോലിചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടതും, ശാരീരിക മാനസിക നഷ്ടവും ചികിത്സ ചിലവും പരിഗണിച്ച കോടതി രണ്ടുലക്ഷംദിർഹമും, കോടതിച്ചിലവുംനഷ്ടപരിഹാരമായി പരാതിക്കാരന് നൽകാൻ ഉത്തരവിട്ടു.

കീഴ്കോടതി വിധിയുടെ ന്യൂനതകളും പിഴവുകളും അപ്പീലിൽ ചൂണ്ടിക്കാട്ടുകയും പരാതിക്കാരനുണ്ടായഅപകടത്തിന്റെ ആഴം മനസ്സിലാക്കി പരാതിക്കാരന് പത്ത് ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകണമെന്നും കോടതിയോട് അപേക്ഷിച്ചു.

ഈ വാദങ്ങൾക്കെതിരേ ഇൻഷൂറൻസ് കമ്പനി അപ്പീൽ കോടതിയിൽ ഹാജരായിവാദങ്ങൾ ഉന്നയിക്കുകയും കീഴ്കോടതി പ്രയോഗിച്ച നിയമങ്ങളിലും വ്യാഖ്യാനങ്ങളിലും പോരായ്‌മകളുണ്ടെന്നും ഈ കോടതിയുടെ അധികാര പരിധിയിലല്ല സംഭവം നടന്നതെന്നും അതിനാൽ ഈ കോടതി കീഴ്കോടതിയുടെ വിധി അസാധുവാക്കണമെന്നും പരാതിക്കാരന്റെ അപ്പീൽ തള്ളണമെന്നുംകോടതിയോടാവശ്യപ്പെട്ടു.

ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട അപ്പീൽ കോടതി കീഴ്കോടതി വിധിച്ച രണ്ടു ലക്ഷം ദിർഹം അപര്യാപ്തമാണെന്ന് കണ്ടെത്തുകയും നഷ്ടപരിഹാരത്തുക ഒൻപത് ലക്ഷം ദിർഹമായി വർധിപ്പിക്കുകയും ചെയ്തു. പല കേസുകളിലും വിദഗ്ധ നിയമോപദേശം ലഭിക്കാത്തതും, അവ ഫലപ്രദമായി കോടതിയിൽ അവതരിപ്പിക്കാത്തതുമാണ് ഇത്തരം കേസുകളിൽ നഷ്ടപരിഹാരം ലഭിക്കാൻ തടസ്സം നേരിടുന്നതെന്ന് നിയമപ്രതിനിധിയായ സലാം പാപ്പിനിശ്ശേരി പറഞ്ഞു.

Advertisment