Advertisment

ജികെപിഎ യുഎഇ ചാപ്റ്റർ ഇശൽ പൂക്കൾ സീസൺ -2 വർണ്ണാഭമായ്‌ സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  പ്രവാസ ലോകത്തെ കഴിവുറ്റ കലാകാരമാരെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇശൽ പൂക്കൾ സീസൺ -2 ഈ മാസം 17 തീയതി ഷാർജ പാകിസ്ഥാൻ സോഷ്യൽ സെന്ററിൽ വെച്ചു നടത്തപെട്ടു .

Advertisment

publive-image

പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ മുഖ്യാഥിതി ആയിരുന്നു . ജികെപിഎ ഗ്ലോബൽ ചാപ്റ്റർ, സ്റ്റേറ്റ് ഭാരവാഹികൾ, പ്രവാസ ലോകത്തെ മികച്ച വ്യക്തിത്വങ്ങൾ, സാമൂഹിക സാംസ്കാരിക പ്രമുഖർ, ഇത്തര മേഖലകളിലെ ബഹുമുഖ വ്യക്തിപ്രഭാവങ്ങൾ എന്നിവർ സാക്ഷ്യ വഹിച്ച പരിപാടി കാണികൾക്ക്‌ പ്രവാസലോകത്തെ മികച്ച കലാവിരുന്നായിരുന്നു .

രാവിലെ 10 മണി മുതൽ ആരംഭിച്ച കലാപരിപാടികൾ വൈകുന്നേരം 6 മണിയോടെ അവസാനിച്ചു.

publive-image

ജികെപിഎ ഗ്ലോബൽ ചെയർമാൻ ജോസ് നോയൽ സാംസ്കാരികവേദി ഉത്ഘാടനം ചെയ്തു. കോർ മെമ്പർ തോമസ് ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷാർജ കൺവീനർ സതീഷ് നന്ദി രേഖപ്പെടുത്തി. ഏകദേശം 40 ഇനങ്ങളിൽ 256 കലാകാരന്മാർ അരങ്ങിൽ വിസ്മയപ്രകടനങ്ങൾ നടത്തി .

പ്രോഗ്രാം കമ്മറ്റി ചെയർമാൻ രാജേഷ് നായർ, യുഎഇ ചാപ്റ്റർ പ്രസിഡന്റ്‌ ദിലീപ് കൊട്ടാരക്കര, ട്രഷറർ  മുത്തു പട്ടാമ്പി, ജോ. സെക്രട്ടറി ബിജോയ്‌ വടക്കാഞ്ചേരി, വനിതാവേദി പ്രസിഡന്റ്‌ ഷൈനി ബൈജു, റഷീദ്, ബഷീർ, വീണ, ഷിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

publive-image

വ്യത്യസ്തമായ ഒരു സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടി 6മണിക്ക് സമാപിച്ചു. സമൂഹത്തിനു ഗുണപ്രദമാകുന്ന ഇത്തരം പരിപാടികളുമായി തുടർന്നും മുന്നോട്ട് പോകുമെന്നും, പലതായി നിന്നാൽ നഷ്ടപ്പെടുന്നത് ഒരുമിച്ചു നിന്നു നേടിയെടുക്കാൻ പ്രവാസി മലയാളികൾ ഒരുമിക്കണമെന്നും ജികെപിഎ യു.എ.ഇ ചാപ്റ്റർ സെക്രട്ടറിയും ഗ്ലോബൽ മെംബെർഷിപ്പ്‌ കോർഡിനേറ്ററും ആയ വർഗീസ് ചാക്കോ അറിയിച്ചു.

Advertisment