Advertisment

പ്രവാസി മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കണം: ഗ്ലോബൽ പ്രവാസി അസോസിയേഷൻ

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  കോവിഡ് 19 മൂലം പ്രത്യേക നിയന്ത്രിത സാഹചര്യത്തിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാകാതെ യു എ ഇയിലടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടിങ്ങിയിരിക്കുന്ന മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാരെ സൗജന്യമായിനാട്ടിലെത്തിക്കുന്നതിന് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപപ്രതിപക്ഷ നേതാവ് ഡോ. എം കെ മുനീർ എന്നിവർക്ക് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി നിവേദനം അയച്ചു.

Advertisment

publive-image

കൊറോണ വൈറസ് മൂലം വിമാന സർവീസുകൾ റദ്ധാക്കിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ പ്രതിസന്ധിയിലായിരിക്കുന്ന രോഗികൾ, പ്രായമായവർ, ഗർഭിണികൾ തുടങ്ങി ഇന്ത്യൻ പ്രവാസികളുടെ നിസഹായത ചൂണ്ടിക്കാട്ടിയാണ് സലാം പാപ്പിനിശ്ശേരി നിവേദനം നൽകിയത്.

കോവിഡ് 19 ഭേദമായവരെ കൂടാതെ ജോലിയും വേതനവുമില്ലാതായതോടെ ഒരു രോഗവുമില്ലാതെ കഷ്ടപ്പെടുന്ന ആയിരകണക്കിന് പ്രവാസി മലയാളികളാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. ഇതിൽ നിലവിൽ ജോലി നഷ്ടമായവരും ജോലി അന്വേഷിച്ചു വിസിറ്റ് വിസയിൽ എത്തിയ ഇന്ത്യക്കാരും ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ്.

കോവിഡ് 19 അല്ലാതെ മറ്റു പലതരം അസുഖങ്ങളാലും ബുദ്ധിമുട്ടുന്നവർ വൈറസ് ബാധയെ തുടർന്ന് ഭക്ഷണവും ചികിത്സയും കിട്ടാതെ കഷ്ടത അനുഭവിച്ചു വരികയാണെന്നാണ് അറിയാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ ചില വിമാന കമ്പനികൾ ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും യാത്ര ചെയ്യാൻ കഴിയുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നത് സംബന്ധിച്ച് സർക്കാർ നിർദേശമൊന്നും ലഭ്യമാകാത്തതിനാലാണ് നിലവിൽ പ്രഖ്യാപിച്ച വിമാന സർവീസുകൾക്ക് ഇപ്പോൾ തടസം നേരിട്ടിരിക്കുന്നത്.

മറ്റുരാജ്യങ്ങൾ ചെയ്യുന്നത് പോലെ തങ്ങളെയും നാട്ടിലെത്തിക്കണമെന്നും ശേഷം ക്വാറന്റൈൻ ഏർപ്പെടുത്തണമെന്നുമാണ് പ്രവാസി മലയാളികളുടെ അഭ്യർത്ഥന. ഇന്ത്യയിൽ വീണ്ടും ലോക്ഡൗൺ തുടരുമോ, വിമാന വിലക്കുണ്ടാകുമോ, വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഇനിയും വ്യക്തതയായിട്ടില്ല.

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ തീരുന്നയുടൻ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പ്രവാസികളെ വൈദ്യപരിശോധനയിലൂടെ വൈറസ് ബാധയില്ലെന്ന് 100 ശതമാനം ഉറപ്പുവരുത്തിക്കൊണ്ട് നാട്ടിലേക്ക് പോകുവാനുള്ള സംവിധാനം നടപ്പിലാക്കണമെന്ന് അഭ്യർത്ഥിച്ചാണ് സലാം പാപ്പിനിശ്ശേരി പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം സമർപ്പിച്ചിരിക്കുന്നത്.

Advertisment