Advertisment

പ്രവാസി ദിവസ് ബി.ജെ.പി. രാഷ്ടീയവൽക്കരിച്ചു: ഇൻക്കാസ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  വരാണസിൽ നടന്ന 15 മത് പ്രവാസി ഭാരതി ദിവസ്  ബി.ജെ.പി.രാഷ്ടീയവൽക്കരിക്കുകയും പ്രവാസികളെ പാടെ അവഹേളിച്ചുവെന്നു ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി ബി.ജെ.പി. പ്രവാസി സംഘടനയുടെ മേൽവിലാസത്തിൽ പോയവർക്ക് 750 ദിർഹമിന് ടിക്കറ്റും, താമസവും , മറ്റും കിട്ടിയതോടെ കുടുംബസമേതം വരാണസിയിൽ എത്തിയ സംഘടന നേതാക്കൾക്ക് പ്രവാസി ദിവസ് വിനോദയാത്രയായി മാറിയെന്നും റിപ്പബ്ലിക് ദിനം കൂടി ഡൽഹിയിൽ ആഘോഷിക്കാൻ അവസരമുണ്ടായെന്നും, കേരള സർക്കാർ പ്രവാസി സമ്മേളനം നടന്ന ഭാവം പോലും കാണിച്ചില്ലെന്നും ഇൻക്കാസ് ജനറൽ സിക്രട്ടറി പറഞ്ഞു.

പാവപ്പെട്ട പ്രവാസികളുടെ പേരിൽ നടത്തുന്ന രാഷ്ട്രീയ വൽകൃതമാമ്മാങ്കത്തിനെതിരെ പ്രതികരിക്കണമെന്നും, പ്രവാസികളെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ജനാധിപത്യവിശ്വാസികൾ മുന്നോട്ട് വരണമെന്ന് പുന്നക്കൻ മുഹമ്മദലി അഭ്യർത്ഥിച്ചു.

Advertisment