Advertisment

കോൺഗ്രസ്സിന്റെ പ്രകടന പത്രികയിൽ പ്രവാസികൾക്ക് പരിഗണന നൽകിയത് സ്വാഗതാർഹം: ഇൻകാസ് ഫുജൈറ

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  ലോകസഭാ തെരെഞ്ഞെടുപ്പിൽ പ്രവാസികളുമായി ബന്ധപ്പെട്ടു തിരെഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് സാംപിത്രോഡയുടെ നേതൃത്വത്തിൽ ദുബായിൽ നടന്ന ഏകദിന ശില്പശാലയിൽ ഉരുത്തിരിഞ്ഞ മുഴുവൻ കാര്യങ്ങളും കോൺഗ്രസ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു എന്നത് സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അഭിപ്രായപ്പെട്ടു.

Advertisment

പ്രവാസി മന്ത്രാലയം പുനഃ:സ്ഥാപിക്കുമെന്നതാണ് ഒന്നാമത്തേത്. പ്രവാസി സുരക്ഷ, ജോലി സാഹചര്യങ്ങൾ ,സാമൂഹ്യ ,ആരോഗ്യ സുരക്ഷ , മക്കളുടെ വിദ്യാഭ്യാസ പ്രശനങ്ങൾ, തിരിച്ചെത്തുന്ന പ്രവാസികൾക്ക് സാമ്പത്തിക സുരക്ഷ, എന്നിവക്കായി വിവിധ പദ്ധതികൾ രൂപീകരിക്കുമെന്ന് പ്രകടന പത്രിക പറയുന്നു.

പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശ കാര്യാലയങ്ങളിൽ പ്രത്യേക വിഭാഗം രൂപീകരിക്കും. എൻ ആർ ഐ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപീകരിക്കും. പ്രവാസി നിക്ഷേപങ്ങൾക്ക് ഏകജാലക സംവിധാനം ഏർപ്പെടുത്തും. തുടങ്ങിയുള്ള വാഗ്ദാനങ്ങൾ ശ്രദ്ധേയമാണ്.

നാട്ടിലുള്ള പ്രവാസി കുടുബങ്ങളുടെ സുരക്ഷ വലിയ വിഷയമാണ്. അതിനു സംവിധാനം വേണം. തിരിച്ചെത്തുന്ന പ്രവാസി കുട്ടികളുടെ പ്രാഥമിക ഉന്നത വിദ്യാഭ്യാസ പ്രശനങ്ങൾ ഗുരുതരമാണ്. പ്രവാസി വോട്ട് ലഭിക്കാനുളള നടപടികൾ പൂർത്തിയാക്കണം.

പ്രവാസി പ്രതിനിധികളെ ലോകസഭാ, നിയമസഭകളിൽ നാമനിർദേശം ചെയ്യുകയോ സംവരണം ഏർപ്പെടുത്തുകയോ വേണം , "ലോകകേരളസഭ" പോലെ യാതൊരു അധികാരവുമില്ലാത്ത കണ്ണിൽ പൊടിയിടുന്ന പരിപാടികൾ ഉപകാരപ്രദമല്ല. കോടികൾ ചിലവഴിച്ചു നടത്തിയ മാമാങ്കങ്ങൾ വൻ പരാജയമായിരുന്നു.

ദുബായിൽ വന്നു മുഖ്യമന്ത്രി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് പോലും നടപ്പായില്ല. തെരെഞ്ഞെടുപ്പിൽ അതിനെതിരെയുള്ള . പ്രതികരണം ഉണ്ടാകും. ആൾക്കൂട്ട കൊലപാതകങ്ങളും , വംശീയ ഉന്മൂലനങ്ങളും, നോട്ട് നിരോധനവും, കർഷക ആത്മഹത്യയും , ന്യൂനപക്ഷ പീഡനങ്ങളും, ജനാധിപത്യ ധ്വമസനങ്ങളും അശാസ്ത്രീയമായ നികുതി നിർദേശങ്ങളും , വോട്ടിങ്ങിൽ പ്രതിഫലിക്കും.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന ജീവിത പ്രശനങ്ങൾ രാജ്യസ്നേഹം മാത്രം ഊതി വീർപ്പിച്ചു തടയിടാനുള്ള ശ്രമം വിജയിക്കില്ല. വിഭാഗീയതക്കും വർഗീയതക്കും മുകളിലാണ് ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ എന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കുന്ന വിവേകപൂർണ്ണമായ തെരെഞ്ഞെടുപ്പായിരിക്കും നടക്കാൻ പോകുന്നെതെന്നാണ് അദ്ദേഹം പറഞ്ഞു.

Advertisment