Advertisment

പ്രവാസി മലയാളി സാജന്റെ ആത്മഹത്യ: കുറ്റവാളികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം - ഇൻകാസ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  കേരളത്തിലെ ഭരണകൂട ഭീകരതയുടെ ഇരയാണ് കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റി പരിധിയിൽ ആത്മഹത്യാ ചെയ്യപ്പെട്ട പ്രവാസി മലയാളി സാജനെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ കെ സി അബൂബക്കർ ആരോപിച്ചു.

തന്റെ 16 വർഷത്തെ സമ്പാദ്യം മുഴുവൻ കേരളത്തിൽ നിക്ഷേപിച്ച പ്രവാസി മലയാളിയെ പീഡിപ്പിച്ചു ആത്മഹത്യയിലെ നയിച്ച കുറ്റവാളികൾ ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആന്തൂർ മുനിസിപ്പാലിറ്റി ക്കും സി പി എം നും ഉള്ള പങ്കു അന്വേസഹിക്കണം . സിപിഎം പാർട്ടി ഗ്രാമത്തിലാണ് ഈ സംഭവം ഉണ്ടായിട്ടുള്ളത്.

സി പി എം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെയും അവരുടെ തന്നെ പ്രാദേശിക ഭരണകൂടത്തിന്റെയും പ്രവാസി മലയാളികളോടുള്ള സമീപനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ ദാരുണ സംഭവമെന്നും അദ്ദേഹം പറഞ്ഞു.

Advertisment