Advertisment

രാജീവ് ഗാന്ധിയുടെ 75 -)൦ മത് ജന്മദിന വാർഷികം ഇൻകാസ് അബുദാബി ആചരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75 -)൦ മത് ജന്മദിന വാർഷികം ഇൻകാസ് അബുദാബി ആചരിച്ചു. മലയാളീ സമാജത്തിൽ കൂടിയ യോഗത്തിൽ ഇൻകാസ് അബുദാബി പ്രസിഡന്റ് യേശുശീലൻ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് പയ്യന്നൂർ സ്വാഗതവും സുരേഷ്‌കുമാർ കാസർകോഡ് നന്ദിയും പറഞ്ഞു. അബുദാബി മലയാളീ പ്രസിഡന്റും ഇൻകാസ് സെൻട്രൽ കമ്മിറ്റി ട്രെഷറർ കൂടിയായ ഷിബു വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.

Advertisment

publive-image

ഇൻകാസ് വൈസ് പ്രസിഡന്റ് എ.എം അൻസാർ ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിജയരാഘവൻ, എം.യു.ഇർഷാദ്, അബ്ദുൽഖാദർ തിരുവത്ര, അഷ്‌റഫ് പട്ടാമ്പി, ഷുഹൈബ് പള്ളിക്കൽ, അഹദ് വെട്ടൂർ, ബിജുകിയകനേല സതീഷ് പട്ടാമ്പി,രാജുസാക്കറിയാ, അബ്ദുൽ അസീസ് മൊയ്‌ദീൻ എന്നിവർ സംസാരിച്ചു.

publive-image

Advertisment