Advertisment

ലോക കേരളസഭ അംഗങ്ങൾ ഉടൻ രാജി വെക്കണം : ഇൻകാസ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  പ്രവാസി മലയാളികളെ ആത്മഹത്യയിലേക്കു തള്ളി വി ടുകയും അതിനു കാരണക്കരായ കുറ്റവാളികളെ സംരക്ഷിക്കുകയും പ്രവാസി അവഗണ തുടരുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു പ്രവാസികളോട് പ്രതിബദ്ധതയുള്ള ലോകകേരളസഭ അംഗങ്ങൾ രാജിവെച്ചു സർക്കാരിനെതിരെ പ്രതികരിക്കണമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് അബൂബക്കർ ആവശ്യപ്പെട്ടു.

Advertisment

ലോക കേരളസഭ "ഭരണപരിഹാസ" കമീഷൻ പോലെ ഒരുനട തള്ളൽ കേന്ദ്രവും വെള്ളാനയുമാണെന്ന് നേരത്തെ ചൂടിക്കാണിച്ച കാര്യം ഇവിടെ സ്ഥാപിക്കപ്പെടുകയാണ്.

നാട്ടിൽ പുനരധിവാസം ആഗ്രഹിച്ച രണ്ടു പ്രവാസി മലയാളികൾ ഭരണ കൂടത്തിന്റെ പീഡനം മൂലം ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും നൂറ്കണക്കിന് പാവപ്പെട്ട പ്രവാസി സംരംഭകർ ആത്മഹത്യാ വക്കിലെത്തി നിൽക്കുകയും ചെയ്തിട്ടും ഒരു ചെറു വിരലനക്കാൻ പോലും കഴിയാത്ത ലോക കേരളസഭയുടെ പ്രസക്തി നഷ്ടപ്പട്ടിരിക്കുകയാണ് വന്നു എന്നതു കൊണ്ട് തന്നെ ഉടൻ പിരിച്ച് വിടണം.

വൈസ് ചെയർമെൻ സ്ഥാനം രാജി വെക്കാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് ധീരവും സ്വാഗതാർഹവുമാണ്. അദ്ദേഹത്തെ പിന്തുടരാൻ മറ്റു അംഗങ്ങളും തെയ്യറാവണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.

Advertisment