പി ആർ പോളിന്നും കുടുംബത്തിനും കൽബ ഇന്ത്യൻ ക്ലബ് യാത്രയയപ്പു നൽകി

ഗള്‍ഫ് ഡസ്ക്
Monday, February 11, 2019

കൽബ:  നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു തിരിക്കുന്ന കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് നിവ്വാഹക സമിതി അംഗമായിരുന്ന പി ആർ പോളിനും കുടുബത്തിനു ക്ലബ് കമ്മിറ്റി യാത്രയയപ്പു നൽകി.

പ്രായമായ മാതാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണു ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്ന പോളിന്റെ ഭാര്യ മോളി ജോലി രാജിവെച്ചു നാട്ടിലേക്കു പോകുന്നത് എന്നത് ഏതൊരു പ്രവാസിയെ സംബന്ധിച്ചും ചിന്തനീയവും പ്രശംസനീയവുമാണ് എന്ന് യോഗം ഉത്ഘാടനം ചെയ്ത ക്ലബ് ജനറൽ സെക്രെട്ടറി കെ സിഅബൂബക്കർ പറഞ്ഞു.

പ്രസിഡന്റ് എൻ എം അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുരളീധരൻ, സി എക്സ് ആന്റണി , മുജീബ് കക്കട്ടിൽ, സുബൈർ എടത്തനാട്ടുകര, സൈനുദ്ധീൻ നാട്ടിക, അജ്മൽ അരീക്കോട്, ബാബു ഗോപി, അബ്ദുൽ കാലം തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ് കമ്മറ്റിയുടെ ഉപഹാരം പ്രസിഡന്റ് പോളിനും ഭാര്യക്കും നൽകി.

×