Advertisment

'ഗാന്ധിയൻ ആശയങ്ങളെ ലോകം ഏറ്റെടുക്കുമ്പോൾ ഇന്ത്യയിൽ വിസ്‌മൃതിയിലാക്കാൻ ശ്രമം'

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കൽബ: ലോകം ഗാന്ധിയൻ ആശയങ്ങളെയും ആദർശങ്ങളെയും നെഞ്ചിലേറ്റുമ്പോൾ ഇന്ത്യയിൽ നേരവകാശികൾ മഹാത്മജിയെ വിസ്‌മൃതിയിലാക്കാനും തിന്മയുടെ പ്രതീകങ്ങളെ വെള്ള പൂശി പ്രതിഷ്ഠിക്കാനും ശ്രമിക്കുകയാണെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബ്, മഹാത്മാ ഗാന്ധിയുടെ 150 മതു ജൻമ വാഷികത്തോടനുബന്ധിച്ചു നടത്തിയ "മഹാത്മയുടെ 150 വർഷങ്ങൾ" എന്ന സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

അഹിംസക്കും സഹന സമരത്തിനും ഉപവാസത്തിനും പകരം വെക്കാൻ ഒന്നും തന്നെ ലോകത്തു എവിടെയും കണ്ടെത്തനായിട്ടില്ല. പുതു തലമുറയ്ക്ക് ഗാന്ധിയൻ ആശയങ്ങൾ പകർന്നു നൽകാൻ നാം തയ്യാറാവണം. മതേതരത്വത്തെ കുറിച്ച് മഹാത്മജി പ്രകടിപ്പിച്ച ആശങ്കകളും നമുക്ക് ഇപ്പോൾ കൂടുതലായി അനുഭവപ്പെട്ടു കൊണ്ടിരിക്ക യാണെന്നും വെന്നും അഭിപ്രായമുയർന്നു.

ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ മോഡറേറ്റർ ആയിരുന്നു. കവിയും എഴുത്തുകാരനുമായ അഷ്‌റഫ് ബഷീർ ഉളിയിൽ സെമിനാർ ഉത്ഘാടനം ചെയ്തു. ക്ലബ്പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷനായിരുന്നു. പ്രതിനിനിധീകരിച്ചു കൊണ്ട് ടി ആർ സതീഷ് കുമാർ (ഇൻകാസ്), അബൂബക്കർ സി കെ (കെഎംസിസി), സന്തോഷ് കുമാർ (കൈരളി), ട്രഷറർ വി ഡി മുരളീധരൻ സാഹിത്യ വിഭാഗം സെക്രട്ടറി സുബൈർ എടത്തനാട്ടുകര തുടങ്ങിയവർ പ്രസംഗിച്ചു.

സി എക്സ് ആന്റണി, അഷ്‌റഫ് വി ,അഹമ്മദ് അജ്മൽ , ബാബു ഗോപി, ശിവദാസൻ പി ആർ ,സമ്പത് കുമാർ, സൈനുദ്ധീൻ പി എം , ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment