Advertisment

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഏകദിന പഠന യാത്ര സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കൽബ:  യു എ ഇ യുടെ 47 മതു ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ദുബായ് അൽ ഖവാനീജിലുള്ള അൽ റവാബി ഡയറി ഫാം ലേക്ക് ഏക ദിന പഠന യാത്ര സംഘടിപ്പിച്ചു.

Advertisment

ഡയറി ഉത്പന്നങ്ങളുടെ നിർമാണവും പശുക്കളുടെ പരിപാലനവും അവയുടെ ഫീഡിങ്ങിനെ കുറിച്ചും പാൽ ഉല്പാദന വിതരണ രീതികളെ കുറിച്ചും സംഘത്തിന് വിശദീകരിച്ചു കൊടുത്തു കൊണ്ട് ജീവനക്കാരായ ആരതി, സൈനുദ്ധീൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ യാത്രയോടൊപ്പ ചേർന്നിരുന്നു.

publive-image

രാവിലെ പുറപ്പെട്ട സംഘം ഏകദേശം 5 മണിക്കൂറോളം ഫാമിൽ ചിലവഴിച്ച സംഘം അതിനോടനുബന്ധിച്ചുള്ള ജ്യൂസ് നിർമ്മാണ ഫാക്ടറിയിലും സന്ദർശനം നടത്തി. ഫാമിന്റെ പ്രവർത്തന രീതികളെ കുറിച്ച് ഷാജി സാർ ക്ലാസ് എടുത്തു.

ഫാം സൂപ്പർവൈസർ സത്യജിത് സംഘത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്തു തന്നു. പ്രവാസി കുട്ടികളെ സംബന്ധിച്ചു പുതിയ അറിവും അനുഭവവുമായിരുന്നു യാത്ര എന്ന് പങ്കെടുത്തവർ പറഞ്ഞു. കൈ നിറയെ സമ്മാനങ്ങളുമായാണ് യതികർ തിരിച്ചെത്തിയത്.

ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ , വൈസ് പ്രസിഡന്റ് ടി പി മോഹൻദാസ് , ജോയിന്റ് സെക്രട്ടറി ആന്റണി, ട്രഷറർ വി ഡി മുരളീധരൻ, സുബൈർ എടത്തനാട്ടുകര, സൈനുദ്ധീൻ പി എം, അഷ്‌റഫ്, വി, മുജീബ് കക്കട്ടിൽ, വനിതാ ബാലവേദി ഭാരവാഹികൾ, തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment