Advertisment

ലോക കേരള സഭയുടെ പേരിൽ സി.പി.എം. രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്നു - പുന്നക്കൻ മുഹമ്മദലി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  15, 16 തിയ്യതികളിൽ ദുബായിൽ നടക്കുന്ന ലോക കേരള സഭയുടെ മറവിൽ സി.പി.എം.രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുകയാണെന്നും, അതിനെതിരെ പ്രവാസികളെ അണിനിരത്തി പ്രതികരിക്കുമെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.

ലോക കേരള സഭയുടെ ദുബായ് പരിപാടി വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്ത സമ്മേളനം പോലും സി.പി.എം. രാഷടീവൽക്കരിച്ചുവെന്നും, നോർക്കയുടെയോ, ലോക കേരളസഭയുടെ അംഗംങ്ങൾ പോലും അല്ലാത്തവരെ വാർത്ത സമ്മേളനത്തിൽ ഉൾപ്പെടുത്തുകയും ഇടതു പക്ഷ മുന്നണിയിലെ ഘടകകക്ഷിയായ , സി.പി.ഐ.യുടെ പ്രവാസി സംഘടന നേതാവും, ലോക കേരളസഭ അംഗവുമായ വ്യക്തിയെ പോലും ഒഴിവാക്കിയതിലൂടെ സി.പി.എം.വൽക്കരിക്കാനുള്ള നീക്കമാണെന്നും, ഏറ്റവും വലിയ ജനാധിപത്യ സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്ത് കേസ് കൊടുത്ത, ലോക കേരളസഭ അംഗമല്ലാത്ത വ്യക്തിയെ പോലും വാർത്ത സമ്മേളനത്തിൽ ഉൾപ്പെടുത്തുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും, ഇതിനെതിരെ

നോർക്കയുടെയും, ലോക കേരളസഭയുടെ മറ്റു ഉത്തരവാദപ്പെട്ട അംഗങ്ങളും, ഐ.എ.എസ്. പ്രതിനിധികളും പ്രതികരിക്കാൻ മുന്നോട്ട് വരണമെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

Advertisment