അബുദാബി മലയാളീ സമാജത്തിൽ എംബസി സർവീസ് ഇനി മുതൽ മാസത്തിൽ രണ്ടുതവണ

ഗള്‍ഫ് ഡസ്ക്
Thursday, July 11, 2019

ന്ത്യന്‍ എംബസ്സിയുടെ സേവനങ്ങള്‍ ഇനി മുതല്‍ ഓരോ മാസത്തിലും രണ്ടു തവണ വീതം സമാജത്തില്‍ ലഭ്യമാകും. ഇക്കഴിഞ്ഞ ജൂണ്‍ 28 നായിരുന്നു എംബസ്സി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി സമാജത്തിലും ലഭ്യമാകുന്ന പദ്ധതിക്ക് എംബസ്സിയും സമാജവും ചേര്‍ന്ന് തുടക്കം കുറിച്ചത്. അതിനായി വിപുലമായ സൗകര്യങ്ങള്‍സമാജം ഒരുക്കുകയും എംബസി ഉദ്യേഗസ്ഥരും ബി എല്‍എസ് ജീവനക്കാരും സമാജത്തില്‍ എത്തി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ച ഈ പദ്ധതിക്ക് ഇന്ത്യന്‍ സമൂഹത്തിനിടയില്‍നിന്നും കൂടുതല്‍സ്വീകാര്യതയാണ് ലഭിച്ചത്. മാസത്തില്‍ ഒരു തവണയായി ചിട്ടപ്പെടുത്തിയിരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ എല്ലാ മാസവും രണ്ട് വെള്ളിയാഴ്ചകളിലായാണ് ക്രമീകരിച്ചിട്ടുള്ളത് എന്നും ജൂലൈ മാസത്തില്‍12,19 തിയ്യതികളിലെ വെള്ളിയാഴ്ചകളില്‍ രാവിലെ 9 മണിമുതൽ വൈകിട്ട് 3 മണിവരെ സമാജത്തിൽ സര്‍വ്വീസുകള്‍ ലഭ്യമാകുമെന്ന് പ്രസിഡന്റ് ഷിബു വര്ഗീസ്, ജനറൽ സെക്രട്ടറി പി കെ ജയരാജൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

×