Advertisment

ആധാർ സേവാ കേന്ദ്രങ്ങൾ വിദേശത്തും ആരംഭിക്കണം - പി. കെ. അൻവർ നഹ

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

സെപ്റ്റംബർ 20ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ പ്രവാസികൾക്കും ആധാർ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന തരത്തിൽ 182 ദിവസം തുടർച്ചയായി ഇന്ത്യയിൽ താമസക്കാരാനായിരിക്കണം എന്ന മാനദണ്ഡം ആധാർ നിയമങ്ങളിൽ നിന്ന് ഒഴിവാക്കി.

Advertisment

ഭേദഗതി കൊണ്ടു മാത്രമായില്ല കാര്യങ്ങൾ, പ്രവാസികൾക്ക് നാട്ടിൽ വരുന്ന വേളയിൽ ആധാർ എടുക്കാം എന്ന ഗുണം മാത്രമേ ഭേദഗതിയിൽ പരാമർശിക്കപ്പെടുന്നുള്ളു. എന്നാൽ ചുരുങ്ങിയ ദിനങ്ങൾ മാത്രം നാട്ടിൽ കഴിയാൻ അവസരം ലഭിക്കുന്ന പ്രവാസികൾക്ക് വിദേശത്തും ആധാർ സേവാ സെന്ററുകൾ നിലവിൽ വന്നാൽ മാത്രമെ ഇതിന്റെ പൂർണ്ണ ഗുണം ലഭിക്കുകയുള്ളു.

publive-image

പൗരത്വ ബിൽ ഭേദഗതി ചെയ്ത് ഇന്ത്യയിലെ എല്ലാ സ്ഥിരതാമസക്കാർക്കും ഒരു സവിശേഷ തിരിച്ചറിയൽ നമ്പർ നൽകുന്നു ആധാർ. 12 അക്കങ്ങളുള്ള ആധാർ നമ്പർ സർക്കാർ വകുപ്പുകളിലേക്കും സേവനങ്ങളിലേക്കും ബന്ധിപ്പിച്ചു യഥാർത്ഥ അവകാശികൾക്ക് സഹായങ്ങൾ ലഭ്യമാക്കാനും തട്ടിപ്പുകൾ തടയുന്നതും ലക്ഷ്യമിട്ട് യു പി എ സർക്കാർ ആണ് വിപ്ലവകരമായ ഈ പദ്ധതി 2009ലാണ് പ്രാബല്യത്തിൽ കൊണ്ട് വന്നത്.

ആധാർ ഒരു ഐച്ഛിക സേവനമാണെങ്കിലും വിവിധ സർക്കാറുകൾ സിം കാർഡ്, ബാങ്ക് എക്കൗണ്ട്, എല്‍ പി ജി, റേഷൻ സംവിധാനം, സബ്സീഡികൾ, പെൻഷൻ തുടങ്ങി പൊതു സേവനങ്ങൾക്കെല്ലാം അധാർ മാനദണ്ഡമാക്കിയതിലൂടെ അത് ഒരു നിർബന്ധ രേഖയായി മാറി.

ഈ കാരണത്താൽ മേൽ പറഞ്ഞ സേവനങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ പ്രവാസികൾക്ക് തടസ്സങ്ങൾ നേരിട്ടപ്പോൾ കെ. എം സി സി ഉൾപ്പെടെ നിരവധി പ്രവാസി സംഘടനകൾ 182 ദിവസം എന്ന മാനദണ്ഡം ഒഴിവാക്കി പ്രവാസികൾക്കും അധാർ കാർഡ് ലഭിക്കും വിധം ചട്ടം ഭേദഗതി ചെയ്യണമെന്നും വിദേശത്ത് തന്നെ അതിന്റെ സൗകര്യം ഒരുക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിന്നു. വൈകിയാണെങ്കിലും ആ ആവശ്യമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഭാഗികമായി അംഗീകരിച്ചിരിക്കുന്നത്.

തിരിച്ചറിയാൻ രേഖ/ മേൽവിലാസ രേഖ/ ജനനതിയതി തെളിയിക്കുന്ന രേഖ എന്നിവയാണ് ആധാർ ലഭിക്കുന്നതിനായി ഹാജരാക്കേണ്ടത്. ഇതെല്ലാം അടങ്ങിയ പാസ്പോർട്ട് കയ്യിലുള്ള പ്രവാസികൾക്ക് വേണ്ടി വിദേശത്തു ആധാർ സേവാ സെന്ററുകൾ തുടങ്ങുന്നതിനു സാങ്കേതിക തടസ്സങ്ങളില്ല. ഇന്ത്യൻ പ്രവാസി സമൂഹം കൂടുതലുള്ള ഗൾഫ് മേഖല,USA, പോലുള്ള സ്ഥലങ്ങളിൽ ആധാർ സേവ സെന്ററുകൾ അടിയന്തിരമായി ആരംഭിച്ചാൽ മാത്രമേ ഭേദഗതിമൂലം പ്രവാസികൾക്ക് പ്രയോജനം ലഭിക്കുകയുള്ളു.

ദുബൈ കോൺസുൽ ജനറൽ ശ്രീ . വിപുലുമായി സംസരിക്കുകയും ഇത്തരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മന്ത്രലായവുമായി ആലോചിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. ഭേദഗതിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം വിദേശത്തും ആധാർ സേവാ കേന്ദ്രങ്ങൾ എത്രയും വേഗം സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നു.

Advertisment