Advertisment

എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ മരവിപ്പിച്ച കേന്ദ്ര സർക്കാറിന്റെ നടപടി സ്വാഗതാർഹം: പുന്നക്കൻ മുഹമ്മദലി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ദുബായ്:  ഇന്ത്യയില്‍ നിന്നും പതിനെട്ടോളം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 24 മണിക്കൂര്‍ മുമ്പേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്നുള്ള നിയമം നടപ്പാക്കുന്നത് അധികൃതര്‍ മരവിപ്പിച്ച നടപടി സ്വാഗതാർഹമാണെന്ന് ഇൻക്കാസ് യു.എ.ഇ. കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.

Advertisment

publive-image

യുഎഇയിലെ ഇന്ത്യന്‍ എംബസി അടക്കമുള്ളവരുടെ കൃത്യമായ ഇടപ്പെടലുകൾ ഈ കാര്യത്തിൽ ഉണ്ടായത് കൊണ്ടാണ് പെട്ടെന്ന് തന്നെ പ്രവാസികളുടെ ആശങ്ക അകറ്റാൻ സാധിച്ചതെന്നും അതിന് ഉത്തരവാദപ്പെട്ട എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായി ഇൻകാസ് ജനറൽ സിക്രട്ടറി പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളും രജിസ്‌ട്രേഷന്‍ കാര്യത്തില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. ്അതേസമയം, താത്പര്യമുള്ള ആളുകള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താമെന്നു അധികൃതര്‍ പ്രവാസികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പുന്നക്കൻ മുഹമ്മദാലി പറഞ്ഞു.

Advertisment