Advertisment

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം സ്വാഗതാർഹം

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ലോകസഭാ തെരെഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനം അഭിമാനകാരവും സ്വാഗതാർഹവുമാണെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

മതേതര ജനാധിപത്യ ചേരിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ദേശീയ തെരെഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത സി പി എം സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി യുമായി ചേർന്ന് രാഹുൽ നെതിരെ നീങ്ങാനുള്ള ശ്രമത്തിൽ നിന്നും ഇടതുപക്ഷം പിന്മാറണം.

ഒരു സീറ്റിൽ പോലും ബി ജെ പി ക്കെതിരെ സി പി എം മത്സരിക്കുന്നില്ല. ഒരു മുതിർന്ന നേതാവും രംഗത്തില്ല എന്നതും ശ്രദ്ധേയമാണ്. ആരെയാണ് നിങ്ങൾ നേരിടുന്നത്. സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകുന്നത് എന്ന് വ്യക്തമാക്കണം.

Advertisment