Advertisment

ഇൻക്കാസ് ഷാർജ യൂനിറ്റ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ: എഴുപത്തിയൊന്നാം റിപ്പബ്ബിക് ദിന വാർഷികം ഇൻക്കാസ് ഷാർജ യൂനിറ്റ് കമ്മിറ്റി ആഘോഷിച്ചു.  പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യണമെന്നും, ഇന്ത്യൻ ഭരണ ഘടനയുടെ അന്തസ്സത്ത നശിപ്പിക്കരുതെന്നും റിപ്പബ്ലിക് ദിന സന്ദേശം നല്‍കി കൊണ്ട് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

Advertisment

publive-image

ഇൻക്കാസ് യൂനിറ്റ് പ്രസിഡണ്ടും, ഐ.എ.എസ്സ് വൈസ് പ്രസിഡണ്ടുമായ അഡ്വ. വൈ. എ.റഹീം അദ്ധ്യക്ഷത വഹിച്ചു.

ഗ്ലോബൽ കമ്മിറ്റി അംഗവും, ഐ.എ.എസ്സ്. ഓഡിറ്ററുമായ വി.കെ.പി.മുരളീധരൻ, ഇൻക്കാസ് കേന്ദ്ര കമ്മിറ്റി നേതാക്കളായ ടി.എ.രവീന്ദ്രൻ, എസ്. ജാബിർ, അബ്ദുൽ മനാഫ്, ചന്ദ്ര പ്രകാശ് ഇടമന, മജീദ്, ബിജു അബ്രഹാം,

മാത്യു ജോൺ, പി.ആർ.പ്രകാശ്, ഐ.എഎസ്സ്.ജോയന്റ് ജനറൽ സിക്രട്ടറി ശ്രീനാഥ്, റോയി, ഹാരിസ്, രാജശേഖരൻ, നൗഷാദ്, നവാസ്, ഐ.എ.എസ്സ് എം.സി.അംഗം സിബിലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഇൻക്കാസ് ഷാർജ യൂനിറ്റ് ജനറൽ സിക്രട്ടറി നാരായണൻ നായർ സ്വാഗതവും ജോ: ട്രഷറർ ദേവരാജൻ നന്ദിയും പറഞ്ഞു.

Advertisment