Advertisment

രാജ്യത്തെ സാമ്പത്തിക തകർച്ചയും അക്രമ സംഭവങ്ങളും ആശങ്കാജനകം: അനിൽ അക്കരെ എം എൽ എ

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  ഹൃസ്വ സന്ദർശത്തിനായി ആദ്യമായി യു എ യി ലെത്തിയ അനിൽ അക്കരെ എം എൽ എ ക്കു യു എ ഇയിലെ ഇൻകാസ് പ്രവർത്തകർ ചേർന്ന് സ്വീകരണം നൽകി.

Advertisment

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾ രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കുമെന്നും വർധിച്ചു വരുന്ന അക്രമങ്ങളും സാമ്പത്തിക തകർച്ചയും സാമൂഹിക അസമത്വവും രാജ്യത്തെ അരാജകത്വത്തിലേക്ക് വഴി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

സമാധാനവും സംതൃപ്തിയും സുരക്ഷയും സാമ്പത്തിക വളർച്ചയുമുണ്ടായിരുന്ന കോൺഗ്രസ്സ് ഭരണകാലം ഇന്നത്തെ ഭരണവുമായി താരതമ്യം ചെയ്യാനുള്ള അവസരമാണിത്‌ . അധികാരമുപയോഗിച്ചു ഭയപ്പെടുത്തി പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് .

കോൺഗ്രസ്സിന്റെ തിരിച്ചു വരവാണ് ഭാരതജനത ആഗ്രഹിക്കുന്നത്. ഘടകകക്ഷികൾ പോലും ബി ജെ പി യെ കൈവിടുകയാണ് - അദ്ദേഹം തുടർന്ന് പറഞ്ഞു.

ഇൻകാസ് കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് എൻ പി രാമചന്ദ്രൻ, സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമന, വൈസ് പ്രസിഡന്റ് സതീഷ് കുമാർ , ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ , ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സുഭാഷ് ചന്ദ്രബോസ് , ഷാജി പെരുമ്പിലാവ്, നാസർ പാണ്ടിക്കാട്, യൂസുഫലി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment