Advertisment

ഫുട്ബോൾ ഫെസ്റ്റ് 2020 യിലും സ്വന്തന സ്പർശവുമായി ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം

New Update

ഷാർജ:  ഫുട്ബോൾ ഫെസ്റ്റ് 2020 യിലും സ്വന്തന സ്പർശവുമായി ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം വേറിട്ട് നിൽക്കുന്നു.

കാൻസർ ബാധിതനായി കഴിയുന്ന ആളൂർ പഞ്ചായത്തിലെ കൊമ്പടിഞ്ഞമാക്കൽ സ്വദേശി സമരീഷിനുള്ള ചികിത്സാ സഹായം കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് വി എ. നുഫൈൽ എം എ ഹനീജ്ന് കൈമാറി.

ചടങ്ങിൽ കൊടുങ്ങല്ലൂർ മണ്ഡലം ഗ്രാമോത്സവ് ഡയറക്ടർ കെ. എസ് ഷാനവാസ് മണ്ഡലം ജനറൽ സെക്രട്ടറി പി എസ് ഷമീർ, ട്രഷറർ സലാം മൊയദു, ഭാരവാഹികളായ പി എ ഹംസ, വി.ബി മുസമ്മിൽ, ഷംസുദ്ദിൻ പട്ടേപ്പാടം, പി എം ഇബ്രാഹിം (അമി), സി എസ് ഷിയാസ്, വി.ബി സക്കരിയ്യ, അബ്‌ദുൾ റസാക്ക് പട്ടേപ്പാടം, എം എ ഹൈദർ, അബ്ദുൽ റഹിം എന്നിവർ പങ്കെടുത്തു.

Advertisment