ഷാർജ: യുഎഇ എസിസി ആലൂറിന്റെ ഷാർജ ടീമായ ഷാർജ ഹീറോസിന്റെ ലോഗോ പ്രകാശനം നാട്ടിലെ പൗര പ്രമുഖൻ എ ടി അബൂബക്കർ ഹാജി എസിസി യുഎഇ കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ ആലൂരിന് നൽകി പ്രകാശനം നിർവഹിച്ചു.
പരിപാടിയിൽ എസിസി യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി എ ടി അബ്ദുൽ ഖാദർ, ട്രഷറർ ജലാൽ ടി കെ, മറ്റു ഭാരവാഹികളായ ടി കെ മൊയ്ദീൻ, ശംസുദ്ധീൻ എം കെ, എസിസി യുഎഇയുടെ അബുദാബി ടീം ക്യാപ്റ്റന്മാരായ ഖാദർ ടി എ,
ബഷീർ കെ എം, ഷാർജ ഹീറോസ് ക്യാപ്റ്റന്മാരായ മൊയ്ദീൻ എ എം, കബീർ എ എം, ഗഫൂർ ജി, ടീം കോച്ച് എ ടി റഫീഖ് കൂടാതെ ഷാർജ ഹീറോസിന്റെയും സ്പോർട്ടിങ് അബുദാബിയുടെയും പ്രമുഖ കളിക്കാരും സംബന്ധിച്ചു.