Advertisment

ടി.എൻ.എം ഓൺലൈൻ സൊലൂഷൻസിന് ഇനി അന്താരാഷ്ട്ര മുഖം

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ദുബായ്:  ഐ.ടി ബിസിനസ്സ് മേഖലയിൽ ശ്രദ്ധേയനായ ടി.എൻ.എം ജവാദ് കമ്പനിയെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. നിലവിൽ കേരളത്തിലെ കണ്ണൂരിൽ പ്രവർത്തിക്കുന്ന ടി.എൻ.എം ഓൺലൈൻ സൊലൂഷ്യൻസിന് ഇരുപതോളം രാജ്യങ്ങളിൽ സർവീസ് ഉണ്ട് .

Advertisment

ഇനി ദുബായിലടക്കം ഓപറേറ്റിംഗ് ഓഫീസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്.22 വയസ്സുകാരനായ ജവാദ് പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് കണ്ണൂരിൽ ഐ.ടി കമ്പനി തുടങ്ങുന്നത്. ശരവേഗത്തിലാണ് കമ്പനി വളർന്നത്. ഐ.ടി കമ്പനിക്ക് പുറമെ ഐ.ടി അക്കാദമിയും ജവാദ് നടത്തുന്നുണ്ട്.

publive-image

പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ സംരംഭകൻ. ഡൽഹി യൂണിവേഴ്സിറ്റി,കാലിക്കറ്റ് യൂണിവേഴ്സിറ്റി,മാംഗളൂർ യൂണിവേഴ്സിറ്റി അടക്കം ഇന്ത്യയിലെ നിരവധി സർവ്വകലാശാലകളുടെ മാനേജ്മെന്റ് വിദ്യാഭ്യാസ വിഭാഗത്തിന്‍റെ ആദരവ് ഏറ്റുവാങ്ങിയിട്ടുള്ള ജവാദ് ഇതിനോടകം മികച്ച യുവ ഐ.ടി സംരംഭകൻ എന്ന ഖ്യാതി നേടിയിട്ടുണ്ട്.

വെബ് ഡിസൈനിംഗ്,ഡെവലപ്മെന്റ്,ഹോസ്റ്റിങ്ങ്,ഗൂഗിൾ എസ്.ഇ.ഒ, ഓൺലൈൻ മാർക്കറ്റിങ്ങ്,ബ്രാൻറിങ്ങ്, ഇ-കോമേഴ്സ്,സോഫ്റ്റ് വെയർ, മൊബൈൽ ആപ്പ് തുടങ്ങിയ മേഖലയിലാണ് ജവാദിന്‍റെ കമ്പനി ശ്രദ്ധയൂന്നുന്നത്.

കമ്പനിയുടെ പുതിയ വൈബ് സൈറ്റ് ലോഞ്ചിംഗ് ദുബായിലെ എക്സല്‍ ഫിയര്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങിൽ ദുബായ് കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അൻവർ നഹ നിർവ്വഹിച്ചു.എം.ഡി ടി.എൻ.എം ജവാദ് പങ്കെടുത്തു

Advertisment