Advertisment

അയര്‍ലണ്ടിലെ എന്‍ എം ബി ഐയുടെ നയത്തിനെതിരെ യൂറോപ്യന്‍ കമ്മീഷന്‍ , ഇംഗ്ലീഷ് ഭാഷാ യോഗ്യതകള്‍ പുനഃപരിശോധിക്കാന്‍ നിര്‍ദേശം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/eu-commision-againest-irish-nmbi-policy

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്സുമാരെ ഇംഗ്‌ളീഷ് ഭാഷാ പരിജ്ഞാനക്കുറവിന്റെ പേരില്‍ പ്രവേശനം നല്കാതിരിക്കുന്ന ഐറിഷ് സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍. അയര്‍ലണ്ടില്‍ ജോലിയ്ക്കായി ചേരണമെങ്കില്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും അവരുടെ ഭാഷാ പരിജ്ഞാനം തെളിയിച്ചു കൊണ്ട് ഓ ഇ ടി ,ഐ ഇ എല്‍ ടി എസ് അടക്കമുള്ള ഇന്ഗ്ലീഷ് ഭാഷാ ടെസ്റ്റുകളില്‍ നിശ്ചിത സ്‌കോറുകള്‍ നേടേണ്ടതുണ്ട്. അന്യായമായ നിയന്ത്രണങ്ങളാണ് അയര്‍ലണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ആരോപിച്ചു.

Advertisment

യൂറോപ്യന്‍ യൂണിയന്റെ പ്രൊഫഷണല്‍ യോഗ്യതാ നിര്‍ദ്ദേശം പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് അയര്‍ലണ്ടിന് ഇ യൂ കമ്മീഷന്‍ ഔപചാരിക നോട്ടീസ് അയച്ചുകഴിഞ്ഞു.

  ഇ യു നിയമങ്ങള്‍ പ്രകാരം, നഴ്സുമാര്‍, മിഡ്വൈവ്മാര്‍, ഡോക്ടര്‍മാര്‍, ദന്തഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ആര്‍ക്കിടെക്റ്റുകള്‍, വെറ്ററിനറി സര്‍ജന്‍മാര്‍ എന്നിവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കാനും അവരുടെ യോഗ്യതകള്‍ സ്വയമേവ അംഗീകരിക്കാനും അനുവാദമുണ്ട്.നാവികര്‍, അഭിഭാഷകര്‍, എയര്‍ക്രാഫ്റ്റ് കണ്‍ട്രോളര്‍മാര്‍ തുടങ്ങിയ മറ്റ് ചില തൊഴിലുകള്‍ക്കും ഇങ്ങനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയും.

ഈ നിര്‍ദ്ദേശം വഴി   ഇ യു -നുള്ളിലെ പ്രൊഫഷണല്‍ മൊബിലിറ്റിയും യോഗ്യതകളുടെ പരസ്പര അംഗീകാരവും സഹായകമാവേണ്ടതാണ്.എന്നാല്‍ ഭാഷാ പരിജ്ഞാനത്തിന്റെ കുറവാരോപിച്ച് രണ്ട് വര്‍ഷം മുമ്പ് യൂറോപ്പില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഭാഷായോഗ്യതാ പരീക്ഷകളുടെ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ യൂറോപ്യന്‍ കമ്മീഷന്‍ വാളുയര്‍ത്തിയിരിക്കുന്നത്.

നഴ്സുമാര്‍ക്ക് അവരുടെ ഇംഗ്ലീഷ് യോഗ്യതകള്‍ കാണിക്കുന്നതിന് ഉപയോഗിക്കാന്‍ അനുവാദമുള്ള തെളിവുകള്‍ പരിമിതിപ്പെടുത്തിയിരിക്കുന്നത് ‘നീതികരിക്കാനാവില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.

‘ഇ യു -യിലുടനീളമുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതില്‍ ഈ   ഇ യു  നിയമങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു,’ യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അയര്‍ലണ്ടിന്റെ നടപടി യൂറോപ്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് യൂറോപ്യന്‍ കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടി നല്‍കാന്‍ അയര്‍ലണ്ടിന് രണ്ട് മാസത്തെ സമയമുണ്ട്.

നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടിന്റെ കണക്കുകള്‍ പ്രകാരം 2022 ജൂണ്‍ വരെ അയര്‍ലണ്ടില്‍ 81,000 നഴ്സുമാരും മിഡ്വൈഫുമാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്തവരില്‍ 4 ശതമാനത്തില്‍ താഴെ പേര്‍ മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഐറിഷ് രജിസ്റ്റര്‍ ചെയ്ത നഴ്സുമാരില്‍ ബഹുഭൂരിപക്ഷവും (66 ശതമാനം) ഐറിഷുകാരാണ്.എങ്കിലും ഇവരില്‍ പലരും സ്ഥിരമായ ജോലി ചെയ്യാത്തവരാണ്.

കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത നഴ്സിംഗ് സ്റ്റാഫില്‍ 14 ശതമാനം ഇന്ത്യന്‍ നഴ്സുമാരാണ്, ഫിലിപ്പീന്‍സില്‍ നിന്നുള്ള നഴ്സുമാര്‍ 7 ശതമാനവും യുകെയില്‍ നിന്നുള്ളവര്‍ 4.1 ശതമാനവുമാണ്.

eu-commision
Advertisment