Advertisment

കുവൈറ്റ് കെഎംസിസി താനൂർ മണ്ഡലം കമ്മറ്റിക്ക് പുതിയ നേതൃത്വം

New Update
kuwait kmcc office barerers

അബ്ബാസിയ: കുവൈറ്റ് കെഎംസിസി താനൂർ മണ്ഡലം കമ്മറ്റിക്ക് പുതിയ നേതൃത്വം. ജാഫർ പറമ്പാട്ട് (പ്രസിഡന്റ്), നിസാർ ചേനാത്ത് (ജനറൽ സെക്രെട്ടറി), കബീർ മൂസാജിപ്പടി (ട്രഷറർ) എന്നിവരെയും വൈസ് പ്രെസിഡന്റുമാരായി ഷാഫി കോറാട്, ഷറഫു അഞ്ചുടി, അബ്ദുറഹ്മാൻ പറമ്പേരി, മുസ്തഫ കാവപ്പുര എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി സൈനുൽ ആബിദ് ഇരിങ്ങാവൂർ, കബീർ ഒ.പി താനാളൂർ, ലയിഫ് മണ്ണിൽ ഒഴുർ, മുഹമ്മദ് കെ.വി ചെറിയമുണ്ടം എന്നിവരെയും തെരെഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ ഇല്യാസ് വെന്നിയൂരും നിരീക്ഷകനായി അയൂബ് പുതുപ്പറമ്പും സന്നിഹിതരായിരുന്നു.

ജില്ലാ കൗണ്സിലര്മാരായി എഞ്ചിനീയർ മുഷ്താഖ്, മുഹമ്മദ് അസ്‌ലം ചേലാട്ട്, ഹംസ ഹാജി കരിങ്കപ്പാറ, എഞ്ചിനീയർ മുജീബ്, മുസ്തഫ മായിനങ്ങാടി എന്നിവരെയും തെരെഞ്ഞെടുത്തു. യോഗത്തിൽ ജാഫർ പറമ്പാട്ട് അധ്യക്ഷത വഹിച്ചു. നിസാർ ചേനാത്ത് സ്വാഗതവും കബീർ മൂസാജിപ്പടി നന്ദിയും പറഞ്ഞു.

Advertisment