Advertisment

തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് വനിതാ വേദി രൂപവത്കരിച്ചു

New Update
trak vanitha vedi

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിത വേദി രൂപവത്കരിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗം ട്രാക്ക് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. 

ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.

Advertisment

ട്രാക്ക് വനിത വേദിയുടെ 2023 - 2025 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികൾ : ജെസ്സി ജെയ്സൺ (ചെയർപേഴ്സൺ), പ്രിയ രാജ് (പ്രസിഡൻറ്), സരിത ഹരിപ്രസാദ് (ജനറൽ സെക്രട്ടറി), ഷിനി റോബർട്ട് (ട്രഷറർ), ശ്രീലത സുരേഷ് (വൈസ് പ്രസിഡൻറ്), അനു അയ്യപ്പൻ, ജോബി ബോസ്കോ (സെക്രട്ടറി), അശ്വതി.എ.ആർ (ജോ.ട്രഷറർ), ജിൻസി ലതീഷ് (ആർട്സ് സെക്രട്ടറി), ബഷീറ ബീവി.എം, ഷീജ വസുമതി, സ്റ്റെഫി ആഷ്ലി, ഫാത്തിമ ഫർഹാന ഷെറിൻ, ജീന ചാണ്ടി, രേവതി. ജി.എസ്,ദീപ ബിനു, ഷൈനി സജി, മിനി രാജൻ, സൗമ്യ വിനോദ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

വനിത വേദി പ്രസിഡൻറ് പ്രിയ രാജ് സെപ്റ്റംബർ മാസം വനിതകൾക്കായി സംഘടിപ്പിക്കുന്ന വിമൻസ് മെഡിക്കൽ സെമിനാറിനെ കുറിച്ച് വിശദീകരിക്കുകയുണ്ടായി. ട്രാക്ക് കേന്ദ്ര ജനറൽ സെക്രട്ടറി ആർ.രാധാകൃഷ്ണൻ, കേന്ദ്ര വൈസ് പ്രസിഡന്റ് മോഹനകുമാർ, ഉപദേശക സമിതി അംഗങ്ങളായ ഡോ.എ.എം.ഷുക്കൂർ, ഡോ.ശങ്കരനാരായണൻ, കേന്ദ്ര സെക്രട്ടറി ആഷ്ലി ജോസഫ്, കേന്ദ്ര ജോ.ട്രഷറർ കൃഷ്ണ രാജ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റോബർട്ട് രത്നരാജ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

വനിതാ വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് സ്വാഗതവും വനിത വേദി ട്രഷറർ ഷിനി റോബർട്ട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷംസുദീന്‍ താമരക്കുളം

Advertisment