Advertisment

അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ആഘോഷിക്കാൻ കലിഫോർണിയയിൽ കാർ റാലി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hghgbhjgu

കലിഫോർണിയ: അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്‌ഠ നടക്കുന്നത് യുഎസിൽ ആഘോഷിക്കാൻ ഇന്ത്യൻ അമേരിക്കൻ പ്രവാസി സമൂഹം തയാറെടുക്കുന്നു. ജനുവരി 20നു ഇതിനായി കാർ റാലികൾ നടത്തുമെന്നു 'കലിഫോർണിയ ഇന്ത്യൻസ്' എന്ന ഗ്രൂപ് അറിയിച്ചു. 

Advertisment

"ഭഗവാൻ ശ്രീറാംജി സ്വന്തം വീട്ടിലേക്കു വരികയാണ്," അവർ പറഞ്ഞു. സൗത്ത് ബേ മുതൽ ഗോൾഡൻ ഗേറ്റ് ബ്രിജ് വരെ നാനൂറോളം കാറുകൾ റാലിയിൽ പങ്കെടുക്കും. 

ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അഭിമാനം നിറഞ്ഞ ദിവസമാണ് പ്രതിഷ്‌ഠ നടക്കുന്ന ജനുവരി 22 എന്ന് അവർ പറഞ്ഞു. യുഎസിലെ ഹൈന്ദവ ക്ഷേത്രങ്ങൾ അതിനു മുന്നോടിയായി ആഘോഷങ്ങൾ സംഘടിപ്പിക്കും. 

വാഷിംഗ്‌ടൺ, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ കാർ റാലികൾ നടത്തിയെന്ന് അവർ പറഞ്ഞു. 

ayodhya temple california
Advertisment