Advertisment

കോൺഗ്രസംഗം എലീസ് സ്‌റ്റെഫാനിക്ക് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവാൻ സാധ്യത

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bhuyg
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ഇപ്പോൾ ഏറ്റവും സാധ്യത തെളിയുന്നത് ന്യൂ യോർക്ക് റെപ്. എലീസ് സ്‌റ്റെഫാനിക്കിന്. 39 വയസുള്ള സ്‌റ്റെഫാനിക് കോൺഗ്രസിൽ റിപ്പബ്ലിക്കൻ യുവ താരമായി തിളങ്ങുമ്പോഴാണ് ട്രംപിനോട് അടുത്ത വൃത്തങ്ങൾ ഈ സാധ്യത വെളിപ്പെടുത്തുന്നത്. 

കഴിഞ്ഞ മാസം കോൺഗ്രസ് പാനൽ അംഗമെന്ന നിലയ്ക്കു ഹാർവാർഡ്-പെൻസിൽവേനിയ യൂണിവേഴ്സിറ്റി പ്രസിഡന്റുമാരെ നിർത്തി പൊരിച്ച സ്‌റ്റെഫാനിക് ഒട്ടേറെ ആരാധകരെ നേടിയതിൽ ഏറ്റവും ശ്രദ്ധേയമായത് ട്രംപിന്റെ അഭിപ്രായം ആയിരുന്നു. സ്‌റ്റെഫാനിക് തകർത്തു എന്നാണദ്ദേഹം പറഞ്ഞത്. 

തന്നോളം പ്രഹര ശേഷിയുള്ള ഒരാളെയാണ് കൂടെ കൂട്ടാൻ ട്രംപ് തേടുന്നതെന്നു ട്രംപ് കാമ്പയ്ൻ വൃത്തങ്ങൾ പറയുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ താൻ തീരുമാനിച്ചിട്ടുണ്ടെന്നു ജനുവരി 10നു പറഞ്ഞ ട്രംപ് പക്ഷെ പേരു പറഞ്ഞില്ല. എന്നാൽ സ്വന്തം കുറവുകൾ നികത്താൻ കഴിയുന്ന സ്ഥാനാർഥിയെ ട്രംപ് അന്വേഷിക്കുന്നു എന്നതു രഹസ്യമല്ല. 2016ൽ മൈക്ക് പെൻസിനെ തിരഞ്ഞെടുത്തത് അങ്ങിനെ ചില മാനദണ്ഡങ്ങൾ നോക്കിയാണ്.  

donald-trumb Elise Stefanik
Advertisment