Advertisment

ട്രംപിനെതിരായ കേസുകൾ തുടരാമെന്നു അപ്പീൽ കോടതി; പരിരക്ഷയില്ല

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ggygu7trefg

ന്യൂയോർക്ക്: 2021 ജനുവരി 6നു ക്യാപിറ്റോളിൽ നടന്ന ആക്രമണത്തിനു അന്നു പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപിന്റെ മേൽ കുറ്റം ചുമത്തുന്ന കേസുകൾ മുന്നോട്ടു പോകാമെന്നു ഫെഡറൽ അപ്പീൽ കോടതി വെള്ളിയാഴ്ച വിധിച്ചു. കീഴ്കോടതിയുടെ ഉത്തരവ് ജഡ്‌ജുമാർ ശ്രീ ശ്രീനിവാസ്, ബ്രാഡ്‌ലി ഗാർഷ്യ, ജൂഡിത്ത് റോജേഴ്‌സ് എന്നിവർ ശരിവച്ചു. 

ക്യാപിറ്റോൾ പോലീസ് ഉദ്യോഗസ്ഥന്മാർക്കു ട്രംപിനെതിരെ നിയമനടപടി എടുക്കാമെന്നു കോടതി തീർപ്പു കല്പിച്ചു. പ്രസിഡന്റ് ആയിരുന്നതു കൊണ്ടു നിയമ പരിരക്ഷ അവകാശപ്പെടാമെന്ന വാദം കീഴ്കോടതി തള്ളിയത് അപ്പീൽ കോടതി ശരിവച്ചു. രണ്ടാമതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പ്രസിഡന്റ് എന്ന നിലയ്ക്കുള്ള നടപടിയല്ല. അതു വ്യക്തിപരമാണ്.

ജനുവരി 9നു ട്രംപിനെതിരെ വിചാരണ ആരംഭിക്കുന്ന കേസിനു ഈ വിധി പിൻബലമായി. 

donald-trumb
Advertisment