Advertisment

സി എസ്‌ ഐ ഡയസ്പോറ ഡയോസിസ് റീജിയൻ 1&2 ജോയിന്റ് കാരൾ 'ഹല്ലേൽ -23' നടത്തപ്പെട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
mkiutewxc

വാഷിങ്ടൺ ഡി സി: സി എസ്‌ ഐ ഡയസ്പോറ ഡയോസിസിലെ റീജിയൻ 1&2 സഭകളുടെ നേതൃത്വത്തിൽ ജോയിന്റ് കരോൾ സർവീസ് നടത്തപ്പെട്ടു. ന്യൂ യോർക്ക് , ന്യൂ ജേഴ്‌സി, പെൻസിൽവാനിയ, മെരിലാന്റ് സ്റ്റേറ്റുകളിൽ നിന്നുമായി ആറിലധികം ഗായകസംഘങ്ങൾ പങ്കെടുത്ത 'ഹല്ലേൽ -23' നു ഹോളി ട്രിനിറ്റി സി എസ്‌ ഐ ചർച്ച്‌ വാഷിങ്ടൺ ഡി സി ആതിഥേയത്വം വഹിച്ചു.

സി എസ്‌ ഐ ഹോളി ട്രിനിറ്റി ചർച്ച്‌ ആൽബനി , ന്യൂ യോർക്ക് , സി എസ്‌ ഐ മലയാളം കോൺഗ്രിഗേഷൻ സീഫോർഡ് , ന്യൂ യോർക്ക്, സെന്റ്. പോൾസ് ആൻഡ് റിസറക്ഷൻ ചർച്ച്‌ വുഡ്‌റിഡ്ജ് , ന്യൂ ജേഴ്‌സി, ഇമ്മാനുവേൽ സി എസ്‌. ഐ ചർച്ച്‌ എലിസബത്ത്, ന്യു ജേഴ്‌സി, സി എസ്‌ ഐ ക്രൈസ്റ്റ്‌ ചർച്ച്‌ ഇൻ ഫിലാഡൽഫിയ , ഹോളി ട്രിനിറ്റി സി എസ്‌ ഐ ചർച്ച് വാഷിങ്ടൺ ഡി സി എന്നീ ഇടവകകളാണ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയത്.

ഗ്രേറ്റർ വാഷിങ്ടൺ മാർ തോമാ സഭാ വികാരി റവ. ബൈജു തോമസ് ക്രിസ്മസ് സന്ദേശം നൽകി. മനുഷ്യന്റെ നിരാശാ ജനകമായ , പ്രതീക്ഷയറ്റ സാമൂഹിക സാഹചര്യങ്ങളിൽ ലഭിക്കുന്ന പ്രത്യാശയുടെ സന്ദേശമാണ് ക്രിസ്മസ് എന്ന് അച്ചൻ ഓർമ്മിപ്പിച്ചു. റവ . ജോബി ജോയി മുല്ലയ്ക്കൽ, റവ ജേക്കബ് ഫിലിപ്, റവ തോമസ് ചെറിയാൻ, റവ റെനി വർഗീസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി.

Hallel-23
Advertisment