Advertisment

വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ തീരുമാനിച്ചെന്നു ഡൊണാൾഡ് ട്രംപ്; പക്ഷെ പറയില്ല

New Update
09876

ന്യൂയോർക്ക്: നവംബർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായാൽ ആരാവും തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെന്നു തീരുമാനിച്ചു കഴിഞ്ഞതായി ഡൊണാൾഡ് ട്രംപ് ബുധനാഴ്ച വെളിപ്പെടുത്തി. എന്നാൽ സ്‌ഥാനാർഥിയുടെ പേരു പറയാൻ അദ്ദേഹം തയാറായില്ല. 

Advertisment

അയോവയിലെ ഡെസ് മൊയ്‌നസിൽ ഫോക്സ് ന്യൂസ് റിപ്പോർട്ടർമാർ ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു: "ഇല്ല, ഇപ്പോൾ പറയാനാവില്ല. പക്ഷെ ആരെന്നു എനിക്കറിയാം." 

തന്റെ പുതിയ ഭരണകൂടത്തിൽ ചേരാൻ ആഗ്രഹമുള്ള ഒട്ടേറെപ്പേർ വിളിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. സൈന്യത്തിൽ നിന്നുള്ള രണ്ടു പ്രമുഖരും അക്കൂട്ടത്തിലുണ്ട്. 

കഴിഞ്ഞ പ്രസിഡൻസിയിൽ തനിക്കൊപ്പം മികച്ച ആളുകൾ ഉണ്ടായിരുന്നു. കൂട്ടത്തിൽ ചില കടുംപിടുത്തക്കാരും. 

ഇറാനിൽ നിന്നു ബന്ദികളെ വിട്ടു കിട്ടാൻ പ്രസിഡന്റ് ബൈഡൻ അവർക്കു പണം കൊടുത്തെന്നു ട്രംപ് ആരോപിച്ചു. "ഇറാൻ പൊളിഞ്ഞിരിപ്പായിരുന്നു. ഹമാസും ഹിസ്‌ബൊള്ളായും പൊളിഞ്ഞിരിപ്പായിരുന്നു. ഇറാഖിൽ നിന്നു എലെക്ട്രിസിറ്റി വാങ്ങാൻ ഇറാനു $10 ബില്യൺ കിട്ടി. 

കരുത്തിലൂടെ സമാധാനം എന്നതാണ് താൻ ലക്ഷ്യമിടുന്ന വിദേശകാര്യ നയമെന്നു ട്രംപ് പറഞ്ഞു. നേറ്റോ വിടുന്ന കാര്യം തള്ളിക്കളയാൻ ആവില്ല. 

donald-trumb
Advertisment